ആക്ഷന്‍ സിനിമകള്‍ ചെയ്യാനിഷ്ടമാണെന്ന് പൃഥ്വിരാജ്
സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്, ഞാനത് ആസ്വദിക്കുകയും ചെയ്യുന്നു.
Update: 2018-11-05 05:23 GMT
ആക്ഷന്‍ സിനിമകള്‍ കാണാനും ചെയ്യാനും ഇഷ്ടമാണെന്ന് യുവതാരം പൃഥ്വിരാജ്. ഈയിടെ നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടം താരം തുറന്നുപറഞ്ഞത്.
സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്, ഞാനത് ആസ്വദിക്കുകയും ചെയ്യുന്നു. പ്രേക്ഷകര്‍ക്കും അത് മനസിലാകും. അടുത്തതായി ഒരു ചിത്രം ചെയ്യുമ്പോള്‍ അത് ഹിറ്റാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പൃഥ്വി പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ തിരക്കിലാണ് പൃഥ്വി. ജാനൂസ് മുഹമ്മദ് ഒരുക്കുന്ന 9 താരം നായകനാകുന്ന ചിത്രം. ചിത്രത്തില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിട്ടാണ് പൃഥ്വിയെത്തുന്നത്. ബ്ലസിയുടെ ആടുജീവിതം, കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്നിവയാണ് പൃഥ്വിയുടെ മറ്റ് ചിത്രങ്ങള്‍.