‘മാരി ശെല്‍വരാജ് എന്ന സംവിധായകനെ അറിയണം’; പരിയെറും പെരുമാള്‍ മേക്കിങ്ങ് വീഡിയോ കാണാം

Update: 2018-11-26 15:40 GMT
Advertising

പരിയറും പെരുമാൾ സിനിമ ഈ വർഷമിറങ്ങിയ ഏറ്റവും മികച്ച സിനിമ എന്ന രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയതാണ്. സിനിമയിലെ ജാതിയും രാഷ്ട്രീയവും കൃത്യമായി അടയാളപ്പെടുത്തുമ്പോൾ തന്നെ സിനിമയിലെ ഓരോ ഷോട്ടിന് പിന്നിലെയും പ്രയത്നത്തെ കാണിക്കുന്നതാണ് സിനിമയുടെ മേക്കിങ് വീഡിയോ. ഓരോ സീനും എത്ര മാത്രം ഡീറ്റയിലിങ്ങോട് കൂടിയാണ് സംവിധായകൻ അഭിനയിച്ച് താരങ്ങൾക്ക് കാണിക്കുന്നതെന്ന് മേക്കിങ് വീഡിയോയിൽ നിന്നും വ്യക്തമാണ്. സംവിധായകന്റെ ഈ പ്രയത്നം തന്നെയാണ് സിനിമയുടെ വിജയത്തിന് കാരണമെന്നും പ്രേക്ഷകർ വീഡിയോക്ക് താഴെ കമന്റ്റ് ചെയ്തിട്ടുണ്ട്. മാരി സെൽവരാജിനെ വന്നോളാം അഭിനന്ദിച്ചാണ് വീഡിയോക്ക് താഴെയുള്ള എല്ലാ കമന്റുകളും.

ये भी पà¥�ें- പരിയറും പെരുമാളിനെ പ്രശംസിച്ചെങ്കില്‍ ജാതി കൊലകളെ കുറിച്ചും സംസാരിക്കണം; മാരി ശെല്‍വരാജ്

കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ‘പരിയറും പെരുമാളിൽ’ അഭിനയിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം കളക്റ്റീവ് ആണ് സിനിമ നിർമിച്ചത്. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിർവഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മാരി സെല്‍വരാജ്, വിവേക്, പെരുമാള്‍ വാധ്യാര്‍, ചിന്നസാമിദാസന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം തിയേറ്റുകളില്‍ വന്‍ വിജയമായിരുന്നു.

ये भी पà¥�ें- പാ രഞ്ജിത്ത് നിർമാണം, മാരി സെൽവരാജ് സംവിധാനം; ‘പരിയറും പെരുമാളി’ലെ ഗാനങ്ങൾ പുറത്ത് 

Full View
Tags:    

Similar News