വേലുപിള്ള പ്രഭാകരനായി ബോബി സിംഹ; ‘ദ റേജിങ്ങ് ടൈഗര്‍’ ഫസ്റ്റ് ലുക്ക് കാണാം 

Update: 2018-11-26 16:23 GMT
Advertising

തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനായി ബോബി സിംഹ എത്തുന്ന ദി റേജിങ്ങ് ടൈഗര്‍ സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. നേരത്തെ ശ്രീലങ്കയിലെ തമിഴ്‌വംശജരുടെ പോരാട്ടവും ജീവിതവും പറയുന്ന നീലം സിനിമയുടെ സംവിധായകനാണ് ദി റേജിങ്ങ് ടൈഗര്‍ ഒരുക്കുന്നത്. 'നീലം' സിനിമക്ക് തമിഴ്നാട് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. സംവിധായകൻ ബാലു മഹേന്ദ്രയുടെ ശിഷ്യന്‍ വെങ്കിടേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View

സ്റ്റുഡിയോ 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനമായ ഇന്നാണ് പുറത്തു വിട്ടത്. ബോബി സിംഹ തന്നെയാണ് 'ജനകീയ നേതാവിന്റെ ഉയിര്‍പ്പ്' എന്ന ടാഗ് ലൈനോടെയുള്ള പോസ്റ്റര്‍ ഫേസ്ബുക്ക് വഴി റിലീസ് ചെയ്തത്. എട്ട് വര്‍ഷം നീണ്ട മുന്നൊരുക്കങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വെങ്കിടേഷ് കുമാർ റേജിങ് ടൈഗര്‍ തയ്യാറാക്കുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ ജനനം മുതല്‍ എല്‍ടിടിഇ മുന്നണിപ്പോരാളിയായി മാറുന്നതുവരെയുള്ള ജീവിതമാണ് ചിത്രത്തിലുണ്ടാവുക.

Tags:    

Similar News