കാലിലെ മസില്‍ കണ്ട് നീരു വന്നതാണോ എന്ന് ആരാധകന്‍; കമന്റിട്ടയാള്‍ക്ക് കലക്കന്‍ മറുപടിയുമായി ടൊവിനോ

ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

Update: 2018-11-29 04:39 GMT
Advertising

സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ടൊവിനോ തോമസ്. സിനിമാ വിശേഷങ്ങളും പുതിയ ഗെറ്റപ്പുകളുടെ ചിത്രവുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒപ്പം തനിക്ക് വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം മടിക്കാറില്ല. അത്തരമൊരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ആരാധകന്റെ ചോദ്യവും എത്തി; 'എന്താ അച്ചായാ നീര് വന്നോ കാലിന്'

ഇത് ടൊവിനോക്ക് അത്ര പിടിച്ചില്ല. ട്രോളിയവനെ തിരിച്ചു ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. 'വൗ പുതിയ കോമഡി, ഫ്രെഷ്. ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി വണ്ടര്‍ഫുള്‍. ശൊ എന്തൊരു ഫ്രഷ് കോമഡി..' ഇതായിരിന്നു ടൊവിനോയുടെ മറുപടി. എന്തായാലും ടൊവിനോയുടെ മറുപടി ആരാധകര്‍ക്കും ഇഷ്ടമായി. നിങ്ങള്‍ പൊളിയാണ്, നമ്മളൊന്നും ജിമ്മില്‍ പോയാല്‍ ഇങ്ങിനെ വരുന്നില്ലല്ലോ തുടങ്ങിയ രസകരമായ കമന്റുകളാണ് പിന്നാലെ വന്നത്.

ये भी पà¥�ें- ‘തീവണ്ടി’ ഹിറ്റായിരുന്നില്ലെങ്കില്‍ ഇതു പോലെ തീവണ്ടിയില്‍ പാടി ജീവിക്കേണ്ടി വന്നേനെ; പര്‍ദേസി പാട്ട് പാടി ടൊവിനോ

ये भी पà¥�ें- ഇത്തവണ ടൊവിനോ കലിപ്പിലാണ്;ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ട്രയിലര്‍ കാണാം

Tags:    

Similar News