അന്താരാഷ്ട്ര ചലച്ചിത്രമേള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
പ്രളയശേഷം ചെലവ് ചുരുക്കിയാണ് സംഘാടനമെങ്കിലും മാറ്റ് ചോരാതെ മേള നടത്താനാണ് സംഘാടകരുടെ ശ്രമം.
Update: 2018-12-05 02:04 GMT
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് രണ്ട് ദിനം മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പ്രളയശേഷം ചെലവ് ചുരുക്കിയാണ് സംഘാടനമെങ്കിലും മാറ്റ് ചോരാതെ മേള നടത്താനാണ് സംഘാടകരുടെ ശ്രമം. മേളയുടെ മുഴുവന്‍ ദിവസങ്ങളിലും പങ്കെടുക്കാനാകാത്തവര്‍ക്ക് ത്രിദിന പാസും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴിന് വൈകിട്ടാണ് മേളക്ക് കൊടിയേറുക. പിന്നീടുള്ള 6 ദിവസം തലസ്ഥാനം ലോകസിനിമകളുടെ വേദിയാകും. പ്രളയശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ചലച്ചിത്രമേളയെത്തുന്നത്. പരിമിതികള്‍ മേളയെ ബാധിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 7000 ഡെലിഗേറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.