'മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും അതിജീവനവും'; 1956, മധ്യതിരുവിതാംകൂർ ട്രെയിലര്‍

കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും വന്ന ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് സിനിമയുടെ പശ്ചാത്തലം

Update: 2021-04-11 13:21 GMT
Advertising

ശവം, വിത്ത് (Seed) എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത പുതിയ ചിത്രം 1956, മധ്യതിരുവിതാംകൂർ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലെ ഭൂപരിഷ്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും വന്ന ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് പശ്ചാത്തലം. ഇടുക്കിയിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം.

ये भी पà¥�ें- കാട്ടുപോത്ത് അല്ല; ഇനി 1956, മധ്യതിരുവിതാംകൂർ

ആസിഫ് യോഗി, ജെയിൻ ആൻഡ്രൂസ്, കനി കുസൃതി, ഷോൺ റോമി, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ്​ എസ്​. കുമാർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്​ വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്​ അലക്​സ്​ ജോസഫാണ്​. ബാസിൽ സി.ജെയാണ്​ സംഗീതം. മിഥുനും ഡോണും സംയുക്തമായാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ വൈകാതെ തന്നെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

മോസ്കോ രാജ്യാന്തര ചലച്ചിത്ര മേള, സ്പെയിനിൽ നടക്കുന്ന ഇൻഡീ ഇൻഡ്യ, ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നിവയില്‍ 1956, മധ്യതിരുവിതാംകൂർ പ്രദര്‍ശിപ്പിച്ചിരുന്നു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News