നടന്‍ ധീരജ് ഡെന്നി വിവാഹിതനായി; കസിന്‍റെ കല്യാണം ആഘോഷമാക്കി ടൊവിനോ
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം
യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. . തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. സോഷ്യൽ മീഡിയയിലൂടെ ധീരജ് തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നടന്‍ ടൊവിനോ തോമസ് കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദമ്പതികളുടെ ഫോട്ടോയെടുത്തും വീഡിയോ പകര്‍ത്തിയുമെല്ലാം ചടങ്ങിലുടനീളം ടൊവിനോ നിറഞ്ഞുനിന്നു. ധീരജിന്‍റെ അമ്മയുടെ സഹോദരന്‍റെ മകനാണ് ടൊവിനോ.
നവദമ്പതികൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നതിത് കാമറയിലാക്കുന്ന ടൊവിനോയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹസത്ക്കാരത്തിന് എത്തിയിരുന്നു. ധീരജിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകനാണ് നിവിൻ പോളി.
മനോഹരമായ കുറിപ്പിനൊപ്പമാണ് ധീരജ് വിവാഹ വാർത്ത പങ്കുവച്ചത്. എട്ട് വർഷം മുൻപാണ് അവളെ കാണുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. സൗഹൃദം സ്പെഷ്യലായ മറ്റെന്തിലേക്കോ വഴിമാറി. ഞങ്ങൾ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. അവസാനം വരെ ഇതുപോലെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു സാധാരണ വിവാഹമല്ല. എന്റെ കുടുംബം, കസിൻസ്, സുഹൃത്തുക്കൾ എന്നിവരാണ് ഇത് സാധ്യമാക്കിയത്. താങ്ക്സ് എന്നത് എന്നത് വളരെ ചെറിയ വാക്കായി പോകും. നിങ്ങളാണ് ഞങ്ങളുടെ ദിവസം മനോഹരമാക്കിയത്.- ധീരജ് കുറിച്ചു.
വൈ എന്ന ചിത്രത്തിലൂടെയാണ് ധീരജ് സിനിമയിലെത്തിയത്. വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്,മൈക്കിള്‍സ് കോഫീ ഹൗസ് എന്നിവയാണ് ധീരജ് അഭിനയിച്ച ചിത്രങ്ങള്‍.