ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു

താരവിവാഹത്തിന്‍റെ കല്യാണക്കുറി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്

Update: 2024-04-02 09:39 GMT
Editor : Jaisy Thomas | By : Web Desk

ദീപക് പറമ്പോല്‍/അപര്‍ണ ദാസ്

Advertising

യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.ഇരുവരുടേതും പ്രണയ വിവാഹമാണ്. താരവിവാഹത്തിന്‍റെ കല്യാണക്കുറി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തില്‍ ദീപകും അപര്‍ണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ബീസ്റ്റിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഏറെ ശ്രദ്ധ നേടിയ ഡാഡ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. സീക്രട്ട് ഹോം, ആനന്ദ് ശ്രീബാല എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ ദീപക് കുഞ്ഞിരാമായണം, തിര, രക്ഷാധികാരി ബൈജു ഒപ്പ്, ബിടെക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പുതിയ പ്രോജക്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News