ധോണിയും സാക്ഷിയും നിര്‍മാതാക്കള്‍; എൽജിഎം റിലീസിനൊരുങ്ങുന്നു

ധോണി എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ആദ്യ ചിത്രമാണ് എല്‍ജിഎം

Update: 2023-06-15 08:16 GMT
Advertising

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ ധോണി എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു. എല്‍ജിഎം ആണ് ധോണിയുടെയും ഭാര്യ സാക്ഷിയുടെയും കന്നി നിർമാണ ചിത്രം. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്.

സംവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ- "നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽജിഎം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി".

ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടനുണ്ടാവും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News