'ഒരു കാരണവുമില്ലാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല'- നിഗൂഢത നിറച്ച് 'എലോൺ' ട്രെയിലർ
മോഹൻലാലിനെ കൂടാതെ സിദ്ദിഖ്, മഞ്ചുവാര്യർ, പ്രഥ്വിരാജ് എന്നിവരുടെ ശബ്ദ സാന്നിധ്യമാണ് ട്രെയിലറിൽ ഉപയോഗിച്ചിട്ടുള്ളത്
നീണ്ട നാളുകൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് എലോൺ. പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരിക്കുന്നത്. 'എലോൺ' എന്ന പേരുപോലെ തന്നെ ട്രെയിലറിൽ മോഹൻലാലിനെ മാത്രമേ കാണിക്കുന്നുള്ളൂ. മറ്റു ചിലരുമായും സംഭഷണത്തിലേർപ്പെടുന്നുണ്ടെങ്കിലും അവരുടെ ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്. സിദ്ദിഖ്, മഞ്ചുവാര്യർ, പ്രഥ്വിരാജ് എന്നിവരുടെ ശബ്ദ സാന്നിധ്യമാണ് ട്രെയിലറിൽ ഉപയോഗിച്ചിട്ടുള്ളത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് എലോൺ നിർമിക്കുന്നത്. തിരക്കഥ എഴുതിയത് രാജേഷ് ജയറാം ആണ്. സംഗീതം- ജേക്സ് ബിജോയ്. ഛായാഗ്രഹണം- അഭിനന്ദൻ രാമാനുജം. എഡിറ്റിംഗ് ഡോണ്‍ മാക്സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍. മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് പ്രധാന അണിയറക്കാര്‍.