'സാഡിസ്റ്റും സ്ത്രീമർദകനുമാണ് അയാൾ.. ആരാധിക്കുന്നത് നിർത്തൂ..; സൽമാൻഖാനെതിരെ കടുത്ത ആരോപണവുമായി മുൻകാമുകി

സൽമാന്റെ പഴയ ചിത്രമായ 'മേംനെ പ്യാർ കിയ'യുടെ പോസ്റ്ററും സോമി അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു

Update: 2022-08-21 04:57 GMT
Editor : Lissy P | By : Web Desk
Advertising

ബോളിവുഡ് നടൻ സൽമാൻഖാനെതിരെ ഗുരുതര ആരോപണവുമായി മുൻകാമുകിയും നടിയുമായ സോമി അലി. സൽമാൻ സ്ത്രീ മർദകനും സാഡിസ്റ്റുമാണെന്നാണ് സോമി അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിനൊപ്പം സൽമാന്റെ പഴയ ചിത്രമായ 'മേംനെ പ്യാർ കിയ'യുടെ പോസ്റ്ററും പങ്കുവെച്ചിരുന്നു. പോസ്റ്റില്‍ സല്‍മാന്‍റെ പേര് എടുത്തുപറഞ്ഞിട്ടില്ല.എന്നാൽ പോസ്റ്റ് സോഷ്യൽമീഡിയയിൽ ഏറെ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ പിന്നീട് ആ പോസ്റ്റ് സോമി അലി പിൻവലിച്ചു.

'അയാളൊരു സ്ത്രീ മർദ്ദകൻ മാത്രമല്ല, സാഡിസ്റ്റുമാണ്. ഞാൻ മാത്രമല്ല പല സ്ത്രീകളും ഇരകളാണ്. ദയവായി അയാളെ ആരാധിക്കുന്നത് അവസാനിപ്പിക്കുക' എന്നാണ് സോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

90 കളിൽ സോമിയും സൽമാനും തമ്മിൽ ഡേറ്റ് ചെയ്തിരുന്നു. സൽമാൻഖാന്റെ ഹിറ്റ് ചിത്രമായ 'മേംനെ പ്യാർ കിയ'യുടെ വലിയ ആരാധികയായിരുന്നു സോമി. അങ്ങിനെയാണ് അവർ തമ്മിൽ അടുക്കുന്നത്. പിന്നീട് ഇരുവരും സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. നേരത്തെ ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിൽ, സൽമാനുമൊത്തുള്ള സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയം തുറന്നുപറഞ്ഞ കാര്യം സോമി പങ്കുവെച്ചിരുന്നു.



സല്‍മാനില്‍ നിന്നും ഒന്നും പഠിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാരുമായി നല്ല അടുപ്പമായിരുന്നെന്നും സോമി മുമ്പ്‌ പറഞ്ഞിട്ടുണ്ട്. യു.എസിലെ മിയാമിയിൽ താമസിക്കുന്ന സോമി അലി 'നോ മോർ ടിയേർസ്' എന്ന സന്നദ്ധ സംഘട രൂപീകരിച്ച് പ്രവർത്തിക്കുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News