ലഗേജില്‍ കഞ്ചാവ്; സൂപ്പർ മോഡൽ ജീജി ഹദിദ് വിമാനത്താവളത്തില്‍ അറസ്റ്റിൽ

കരീബിയന്‍ ദ്വീപായ കീമാന്‍ ഐലന്‍റിലാണ് ഇവര്‍ അറസ്റ്റിലായത്

Update: 2023-07-19 07:13 GMT
Editor : abs | By : Web Desk
Advertising

ന്യൂയോർക്ക്: കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുഎസ് സൂപ്പര്‍ മോഡൽ ജീജി ഹദിദ് കീമാൻ ഐലന്റിൽ അറസ്റ്റിൽ. ദ്വീപിലെ ഓവൻ റോബർട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂലൈ പത്തിനാണ് ഇവർ അറസ്റ്റിലായത്. സ്വകാര്യ ജെറ്റിൽ സുഹൃത്തിനൊപ്പമാണ് മോഡൽ ദ്വീപിലെത്തിയത്. ആയിരം രൂപ പിഴ നൽകി ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഹദിദിന്റെ ലഗേജിൽനിന്ന് കഞ്ചാവും അതുപയോഗിക്കുന്ന പാത്രങ്ങളും കണ്ടെത്തുകയായിരുന്നു എന്ന് പ്രദേശിക പത്രമായ കീമെൻ മാൾ റോഡ് റിപ്പോർട്ടു ചെയ്തു. അറസ്റ്റു ചെയത ഇരുവരെയും പ്രിസണർ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ജാമ്യത്തിൽ വിട്ടയച്ചത്.  

മെഡിക്കൽ ലൈസൻസോടെ ന്യൂയോർക്കിൽ നിന്ന് നിയമപരമായി വാങ്ങിയതാണ് കഞ്ചാവെന്ന് അവർ പ്രസ്താവനയില്‍ അറിയിച്ചു. 2017 മുതൽ മെഡിക്കൽ ആവശ്യത്തിന് കഞ്ചാവ് ഉപയോഗം അനുമതിയുള്ള സ്ഥലമാണ് കരീബിയന്‍ ഐലന്‍റായ ഗ്രാൻഡ് കീമാൻ. വിട്ടയച്ചിന് പിന്നാലെ ദ്വീപിൽനിന്നുള്ള ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിട്ടുണ്ട്. All’s well that ends well എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News