ട്രാവല്‍ വ്ളോഗുമായി മമ്മൂട്ടി! പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ...

ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്‍റെ ചരിത്രവും അതിനുശേഷമുള്ള അതിജീവനവും ഹൃദയസ്പര്‍ശിയായ രീതിയിലാണ് മമ്മൂട്ടി വീഡിയോയില്‍ അവതരിപ്പിക്കുന്നത്

Update: 2023-01-09 15:53 GMT
Editor : ijas | By : Web Desk
Advertising

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴൊരു യാത്രാ വ്ളോഗ് വന്‍ വൈറലാണ്. മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ജപ്പാനിലെ ഹിരോഷിമയില്‍ പോയതും അവിടുത്തെ അണുബോംബ് സ്ഫോടന ചരിത്രവും വിശദമാക്കുന്ന വീഡിയോ മമ്മൂട്ടി നടത്തുന്ന ട്രാവല്‍ വ്ളോഗ് എന്ന കൗതുകത്തിന് പുറത്താണ് ഹിറ്റായത്. എന്നാല്‍ രണ്ട് ദിവസമായി പ്രചരിക്കുന്ന വീഡിയോ മമ്മൂട്ടിയുടെ പുതിയ യാത്രയില്‍ നിന്നുള്ളതല്ലെന്നാണ് വസ്തുത.

Full View

ആറു വര്‍ഷം മുമ്പ് ജപ്പാനിലെ ഹിരോഷിമയില്‍ നിന്ന് മമ്മൂട്ടി പകര്‍ത്തിയ വീഡിയോണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. പത്തേമാരി സിനിമയുടെ റിലീസിന് എത്തുന്ന സമയത്ത് മമ്മൂട്ടി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്‍റെ ചരിത്രവും അതിനുശേഷമുള്ള അതിജീവനവും ഹൃദയസ്പര്‍ശിയായ രീതിയിലാണ് മമ്മൂട്ടി വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

യാത്രകളെയും ഡ്രൈവിംഗിനെയും ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ ഓസ്ട്രേലിയയില്‍ നിന്നുള്ള വീഡിയോയും അടുത്തിടെ വൈറലായിരുന്നു. സിഡ്നിയില്‍ നിന്ന് കാന്‍ബറിയിലേക്കും ഏതാണ്ട് 2300 കിലോമീറ്ററാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. ഭാര്യ സുല്‍ഫത്തും യാത്രയില്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ഇതിനും മുമ്പ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നുമുള്ള അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഹംഗറിയിലെ തെരുവിലൂടെ കാഴ്ചകള്‍ ആസ്വദിച്ച് നടന്നു നീങ്ങുന്ന വീഡിയോയും ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News