സൗബിന്‍റെയും മഞ്ജുവിന്‍റെയും 'വെള്ളരിപട്ടണം' തിയറ്ററിലേക്ക്

നവാഗതനായ മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2023-03-14 05:27 GMT
Advertising

കൊച്ചി: മഞ്ജു വാര്യരുടെ വെള്ളരിപട്ടണം മാർച്ച് 24ന് തിയറ്ററിലേക്ക്. നവാഗതനായ മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിറാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വ്വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രകള്‍

ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ ആണ് വെള്ളരി പട്ടണം. കെ പി സുനന്ദ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. സുനന്ദയുടെ സഹോദരനായ കെ പി സുരേഷ് എന്ന കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്.


ഫുള്‍ ഓണ്‍സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാരും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രത്തിന്‍റെ പേര് പിന്നീട് 'വെള്ളരിപട്ടണം' എന്ന് പേര് മാറ്റുകയായിരുന്നു. 1985-ല്‍ 'വെള്ളരിക്കാപ്പട്ടണം' എന്ന പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടായിരുന്നു പേരുമാറ്റം നടത്തിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News