നടി നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി
കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം
ചലച്ചിത്രതാരങ്ങളായ നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.രജിഷ വിജയന്‍,പ്രിയ വാര്യര്‍,അഹാന,ചിപ്പി, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
കൊല്ലം സ്വദേശിയായ നൂറിന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ നായകനായ ബാലു വര്‍ഗീസിന്‍റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. പിന്നീട് ഒമറിന്‍റെ തന്നെ സംവിധാനത്തിലുള്ള ഒരു അഡാര്‍ ലവ് എന്ന ചിത്രമാണ് നൂറിന്‍റെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ഗാഥാ ജോണ്‍ എന്ന കഥാപാത്രം ശ്രദ്ധ നേടി. ധമാക്ക, ബര്‍മുഡ, വിധി എന്നിവയാണ് നൂറിന്‍ അഭിനയിച്ച മറ്റു സിനിമകള്‍. മികച്ചൊരു നര്‍ത്തകി കൂടിയാണ് നൂറിന്‍.
തിരുവനന്തപുരം സ്വദേശിയായ ഫഹീം ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമയിലെത്തുന്നത്. ജൂണ്‍,പതിനെട്ടാം പടി,ത്രിശങ്കു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജും ശ്രുതി രാമചന്ദ്രനും അഭിനയിച്ച 'മധുരം' എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഫഹീമായിരുന്നു. ചിത്രത്തില്‍ താജുദ്ദീന്‍ എന്ന കഥാപാത്രത്തെയും ഫഹീം അവതരിപ്പിച്ചിരുന്നു.