കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്വീര്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചിത്രമായി പി അഭിജിത്തിന്‍റെ 'അന്തരം'

കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍

Update: 2022-05-18 10:02 GMT
Editor : ijas
Advertising

കൊച്ചി: സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്വീര്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചിത്രമായി പി അഭിജിത്തിന്‍റെ 'അന്തരം' പ്രദര്‍ശിപ്പിക്കും. ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് അന്തരം. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂണ്‍ ഒന്നിനാണ് അന്തരത്തിന്‍റെ പ്രദര്‍ശനം. 53 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 'പോട്ടേറ്റോ ഡ്രീംസ് ഓഫ് അമേരിക്ക 'എന്ന അമേരിക്കൻ ചിത്രമാണ് സമാപന ചിത്രം. ഫെസ്റ്റിവല്‍ ജൂൺ 5 ന് സമാപിക്കും.

ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. 'രക്ഷാധികാരി ബൈജു'വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ. രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിര്‍മ്മാണം- ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍-ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ,സംഭാഷണം-ഷാനവാസ് എം.എ, ഛായാഗ്രഹണം-എ മുഹമ്മദ്, എഡിറ്റിങ്-അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് യാത്ര, പശ്ചാത്തല സംഗീതം -പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍-വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്-സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം-രാജേഷ് വിജയ്, ഗായിക-സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍-ശ്രീജിത്ത് സുന്ദരം, മേക്കപ്പ്-ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം-എ ശോഭില, വി.പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്തു, ക്യാമറ അസോസിയേറ്റ്-ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്-വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്-രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി.ആര്‍.ഒ-പി ആര്‍ സുമേരന്‍ 

P Abhijit's 'Antharam' as the inaugural film of KASHISH Mumbai International Queer Film Festival

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News