രജിത് കുമാറിനും ഷിനു ശ്യാമളനുമൊപ്പം ഗംഗേശാനന്ദയും: സ്വപ്നസുന്ദരിയുടെ 50 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്

'സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും' എന്ന അടിക്കുറിപ്പോടെയാണ് ഗംഗേശാനന്ദയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്

Update: 2022-04-05 07:14 GMT
Advertising

ഡോ.രജിത് കുമാറും ഡോ ഷിനു ശ്യാമളനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് സ്വപ്നസുന്ദരി. ഈ ചിത്രത്തില്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ട സംഭവത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഗംഗേശാനന്ദയും അഭിനയിക്കുന്നുണ്ട്.

സ്വപ്നാനന്ദ എന്ന സന്യാസിയെയാണ് ഗംഗേശാനന്ദ അവതരിപ്പിക്കുന്നത്. 'സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും' എന്ന അടിക്കുറിപ്പോടെയാണ് സ്വാമിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്.

കെ.ജെ.ഫിലിപ്പ് ആണ് സ്വപ്നസുന്ദരിയുടെ സംവിധായകന്‍. സ്വപ്നസുന്ദരിയിലെ 50 ക്യാരക്ടർ പോസ്റ്ററുകൾ അതിനകം പുറത്തിറക്കി. ശിവജി ഗുരുവായൂരിന്റെ ക്യാരക്ടർ പോസ്റ്ററാണ് ആദ്യം പുറത്തിറക്കിയത്. അന്‍പതാമത്തെ പോസ്റ്ററായി ഡോ. ഷിനു ശ്യാമളന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഇതിനുമുമ്പ് മലയാളത്തിൽ ഏറ്റവും കൂടുതൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയത് ലൂസിഫർ എന്ന സിനിമയുടേതാണ്. 27 പോസ്റ്ററുകളാണ് ലൂസിഫർ ടീം റിലീസ് ചെയ്തത്.

എസ്.എസ് പ്രൊഡക്‌ഷൻസിന്റെയും അൽഫോൺസാ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി.ടി, സുബിൻ ബാബു, ഷാജു സി.ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാനിഫ് അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാജിദ് സലാം, ജിന്റോ, ദിവ്യാ തോമസ്, ഷാരോൺ സഹിം, ഷാർലറ്റ് സജീവ്, മനീഷ മോഹൻ, തുടങ്ങി നിരവധി പേര്‍ ചിത്രത്തിലുണ്ട്.

Summary- 50 character posters of fim Swapna Sundari out, starring Dr Rajith Kumar, Dr Shinu Shyamalan and Gangeshananda 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News