കോവിഡ് പോരാളികള്‍ക്ക് 5000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് സല്‍മാന്‍ ഖാന്‍

ബി.എം.സി ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് അയ്യായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് സല്‍മാന്‍ ഖാന്‍റെ ബീയിംഗ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തത്

Update: 2021-04-26 10:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

കഴിഞ്ഞ കോവിഡ് കാലത്തെ പോലെ ഇത്തവണയും സേവനരംഗത്ത് മുന്നില്‍ തന്നെയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കോവിഡ് വ്യാപനം രൂക്ഷമായ മുംബൈയില്‍ പൊലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിച്ചുകൊണ്ടാണ് സല്‍മാന്‍ മാതൃകയായത്.

ബി.എം.സി ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് അയ്യായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് സല്‍മാന്‍ ഖാന്‍റെ ബീയിംഗ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തത്.കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബീയിഗം ഹാംഗ്രി ഫുഡ് ട്രക്കാണ് ഇത്തവണയും കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. പ്രതിദിനം നിരവധി പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇതുവഴി സാധിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പുറമെ, പാവങ്ങള്‍ക്കും ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സല്‍മാന്‍ ഖാന്‍ ബാന്ദ്രയിലെ റസ്റ്റോറന്‍റില്‍ സല്ലു നേരിട്ടു തന്നെ എത്തി.

മേയ് 15 വരെ ഭക്ഷണവിതരണം തുടരും. കഴിഞ്ഞ ലോക്ഡൌണ്‍ കാലത്ത് സല്‍മാന്‍റെ ഖാന്‍റെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് റേഷനും ഭക്ഷണപ്പൊതികളും വിതരണം ചെയ്തിരുന്നു. സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് 25,000 രൂപയും നല്‍കിയിരുന്നു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News