അങ്ങനെ പോകേണ്ട; വിമാനത്താവളത്തിൽ സൽമാൻ ഖാനോട് വരി നിൽക്കാൻ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥൻ- വീഡിയോ

സൽമാൻ ഭായിയാണ് എന്ന് കൂടെയുള്ളവർ പറയുന്നതും നിങ്ങൾ കൂടി പിന്നോട്ട് നിൽക്കൂ എന്ന് ഉദ്യോഗസ്ഥൻ അവരോട് തിരിച്ചു പറയുന്നതും കേൾക്കാം

Update: 2021-08-21 06:20 GMT
Editor : abs | By : Web Desk
Advertising

മുംബൈ വിമാനത്താവളത്തിൽ വരി തെറ്റിച്ചെത്തിയ ബോളിവുഡ് നടൻ സൽമാൻ ഖാനോട് ലൈനിൽ നിൽക്കാൻ ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടൻ. വരി നിൽക്കാതെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വേളയിൽ ലൈനിന് പിന്നിൽ നിൽക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. നടൻ ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു.

സൽമാൻ ഭായിയാണ് എന്ന് കൂടെയുള്ളവർ പറയുന്നതും നിങ്ങൾ കൂടി പിന്നോട്ട് നിൽക്കൂ എന്ന് ഉദ്യോഗസ്ഥൻ അവരോട് തിരിച്ചു പറയുന്നതും കേൾക്കാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍  വൈറലാണ്. കറുത്ത ടീഷർട്ടും ജീൻസുമണിഞ്ഞാണ് താരമെത്തിയത്. 

ടൈഗർ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സൽമാൻ റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാൻ ഹാഷ്മിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുർക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശർമ്മയാണ് സംവിധായകൻ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News