ഏറ്റവും കാഠിന്യം നിറഞ്ഞ, ദൈര്‍ഘ്യമേറിയ ആറു മാസം; ഇടവേള പ്രഖ്യാപിച്ചതിനു പിന്നാലെ സാമന്തയുടെ കുറിപ്പ്

ഇന്‍സ്റ്റഗ്രാമിലാണ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്

Update: 2023-07-10 05:23 GMT
Editor : Jaisy Thomas | By : Web Desk

സാമന്ത

Advertising

ചെന്നൈ: ഈയിടെയാണ് നടി സാമന്ത സിനിമയില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേള എടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. തന്നെ ബാധിച്ച മയോസൈറ്റിസ് രോഗത്തിന്‍റെ ചികിത്സക്കു വേണ്ടിയാണ് നടി ബ്രേക്കെടുക്കുന്നതെന്നും കരാറൊപ്പിട്ട ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അഡ്വാന്‍സ് തുക തിരിച്ചുനല്‍കിയെന്നുമായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ കഴിഞ്ഞ ആറുമാസങ്ങള്‍ ഏറ്റവും കാഠിന്യം നിറഞ്ഞതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.


ഞായറാഴ്ച ഇടവേളയെക്കുറിച്ച് സൂചന നൽകുന്ന രണ്ട് പോസ്റ്റുകളാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തത്. കാരവാനില്‍ നിന്നുള്ള ഫോട്ടോയാണ് ആദ്യത്തേത്. 'കാരവാന്‍ ജീവിതം...മൂന്നു ദിവസം കൂടി' എന്ന് ഇതോടൊപ്പം കുറിച്ചിരിക്കുന്നു. ഒരു സെല്‍ഫിയാണ് രണ്ടാമത്തേത്. "ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ആറ് മാസങ്ങൾ'' എന്നാണ് ഇതിനു അടിക്കുറിപ്പ് നില്‍കിയത്.

വിജയ് ദേവരക്കൊണ്ടയുമായി ഒന്നിക്കുന്ന ഖുശി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് സാമന്ത. രണ്ടു ദിവസത്തിനകം ഷൂട്ട് പൂർത്തിയാകും.വരുൺ ധവാനുമൊത്തുള്ള 'സിറ്റാഡൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ പ്രോജക്‌ടുകളൊന്നും ഒപ്പിടേണ്ടെന്നാണ് സാമന്തയുടെ തീരുമാനം.




 കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി ആരാധകരോട് തുറന്നുപറയുന്നത്. മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം ദിവസവും എഴുന്നേല്‍ക്കാറുള്ളതെന്നും ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News