'മറ്റ് ബന്ധങ്ങള്‍, അവസരവാദി, ഗര്‍ഭച്ഛിദ്രം നടത്തിയവള്‍'... മറുപടിയുമായി സാമന്ത
തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സാമന്ത
വിവാഹമോചന തീരുമാനമെടുത്തതിന് പിന്നാലെ തനിക്കതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടി സാമന്ത. കൂടെ നില്‍ക്കുന്നവര്‍ക്ക് സാമന്ത നന്ദി പറഞ്ഞു. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാവില്ലെന്നും സാമന്ത വിശദീകരിച്ചു.
സാമന്തയുടെ കുറിപ്പ്
"വ്യക്തിപരമായ വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. അനുതാപവും കരുതലും കാണിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ എനിക്കൊപ്പം നിന്നതിനും എല്ലാവര്‍ക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിക്കുന്നു.
വിവാഹമോചനം എന്നത് വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം നല്‍കൂ. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം നേരത്തേയുള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങളോ എന്നെ തകര്‍ക്കില്ല".
ഒരുപാട് ആലോചിച്ചാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. "ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരും അഭ്യുദയകാംക്ഷികളും മാധ്യമങ്ങളും ഈ പ്രയാസമേറിയ ഘട്ടത്തില്‍ പിന്തുണയ്ക്കണം. മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു" എന്നാണ് ഇരുവരും ഒരുമിച്ച് ആവശ്യപ്പെട്ടത്.
— Samantha (@Samanthaprabhu2) October 8, 2021