ബേസിലിന്‍റെ 'ഹോപ്പി'നെ കാണാന്‍ ടൊവിനോയും കുടുംബവുമെത്തി
ഫെബ്രുവരി 15നാണ് ബേസിലിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് ജനിച്ചത്. ഹോപ്പ് എലിസബത്ത് ജോസഫ് എന്നാണ് ഇരുവരും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്
വളരെ ചുരങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷർക്ക് സുപരിചിതനായ നടനാണ് ബേസിൽ ജോസഫ്. സിനിമക്കപ്പുറം ബേസിലിന്റെ വ്യക്തി ജീവിതവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യങ്ങളിലെ താരത്തിന്റെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കു വലിയ റീച്ചാണ് ലഭിക്കാറ്. ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളെല്ലാം തന്നെ ബേസിൽ പ്രക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ തനിക്ക് കുഞ്ഞ് ജനിച്ച കാര്യവും ബേസിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അന്ന് വലിയ സ്വീകാര്യതയാണ് ആ പോസ്റ്റിന് ലഭിച്ചത്.
ഇപ്പോഴിതാ ബേസിലിന്റെ കുഞ്ഞിനെ കാണാൻ സുഹൃത്തും നടനുമായ ടൊവിനോ തോമസും കുടുംബവും എത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടെവിനോയ്‌ക്കൊപ്പം ഭാര്യ ലിഡിയയും മക്കളും ടൊവിനോയുടെ സഹോദരൻ ടിങ്‌സ്റ്റണും ബേസിലിന്റെ വീട്ടിലെത്തിയിരുന്നു. ബേസിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങിൽ നിന്നാണ് ഇവർ ബേസിലിന്റെ വീട്ടിലെത്തിയ വിവരം പ്രേക്ഷർ അറിഞ്ഞത്.
ഫെബ്രുവരി 15നാണ് ബേസിലിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് ജനിച്ചത്. ഹോപ്പ് എലിസബത്ത് ജോസഫ് എന്നാണ് ഇരുവരും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ പേര് അന്ന്തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.