'അയാം സോറി'; റിഷഭ് പന്തുമായുള്ള ബന്ധത്തിൽ മാപ്പു പറഞ്ഞ് നടി ഉർവശി റൗട്ടേല

പന്ത് കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു അവരുടെ മറുപടി

Update: 2022-09-14 07:43 GMT
Editor : abs | By : abs
Advertising

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ക്ഷമ ചോദിച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല. ഇൻസ്റ്റന്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇന്ത്യൻ വിക്കറ്റ് കീപ്പറോട് മാപ്പു പറഞ്ഞത്. 'എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്നോട് ക്ഷമിക്കണം'- കൂപ്പുകൈയോടെ നടി പറഞ്ഞു.

പന്ത് കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു അവരുടെ ഉത്തരം. സോഷ്യൽ മീഡിയയിൽ പന്തുമായുണ്ടായ വാക്കുതർക്കങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'അക്കാര്യങ്ങളെ കുറിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. വേണ്ടാത്തതൊന്നും ചെയ്തിട്ടില്ല. എനിക്ക് പറയാനുള്ളത്... എന്താ പറയുക? സോറി, അയാം സോറി' - അവർ പറഞ്ഞു. 

റൗട്ടേല-പന്ത് വിവാദം

തന്നെ കാണാൻ റിഷഭ് പന്ത് പത്തു മണിക്കൂർ കാത്തുനിന്നെന്ന ഉർവശിയുടെ അവകാശവാദമാണ് സമൂഹമാധ്യമത്തിൽ ഇരുവരും തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചത്. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് മറുപടി പറഞ്ഞത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കാത്തു നിൽക്കുക മാത്രമല്ല, തന്റെ ഫോണിൽ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിന് ശേഷമാണ് തിരിച്ചു പോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു.' - അവർ പറഞ്ഞു.   

 

'ഉണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാൾ എനിക്കു വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വച്ച് കാണാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.' - ഉർവശി കൂട്ടിച്ചേർത്തു.

'വാർത്തകളിൽ നിറഞ്ഞു നിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു പന്തിന്റെ മറുപടി. കുറച്ചു നേരത്തിന് ശേഷം റിഷഭ് പോസ്റ്റ് ഡിലീറ്റു ചെയ്തു.

ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. 'ചോട്ടു ഭയ്യാ, (അനിയാ) ബാറ്റും ബോളും കളിക്കൂ. മൈം കോയി മുന്നി നഹീ ഹൂം ബദ്നാം ഹോനെ വിത്ത് യങ് കിഡ്ഡോ ഡാർലിങ് തേരെ ലിയേ (പേരുദോഷം കേൾക്കാൻ ഞാൻ മുന്നിയല്ല) ' - എന്നായിരുന്നു നടിയുടെ പ്രതികരണം.

നേരത്തെ, താൻ റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് റൗട്ടേല അവകാശപ്പെട്ടിരുന്നു. എന്നാൽ പന്ത് അതു നിഷേധിക്കുകയായിരുന്നു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും പന്ത് പങ്കുവച്ചിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News