വീണ്ടുമൊരു താരവിവാഹം; വിമലാ രാമനും വിനയ് റായിയും വിവാഹിതരാകുന്നു
വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ താരങ്ങളായ വിമലാ രാമനും വിനയ് റായിയും വിവാഹിതരാകുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ് എന്ന ചിത്രത്തിലൂടെ 2006ലാണ് വിമല സിനിമയിലെത്തുന്നത്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്‍റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്‍റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്.
ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെയാണ് വിനയ് റായ് സിനിമയിലെത്തുന്നത്. ജയം കൊണ്ടേന്‍, എന്‍ട്രണ്ടും പുന്നകൈ എന്ന ചിത്രത്തിലും വിനയ് ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടു.