നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മുന്‍തൂക്കം ഫ്രാന്‍സിന് 

ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുന്‍തൂക്കം ഫ്രാന്‍സിന്. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ ക്രൊയേഷ്യക്ക് ഒരിക്കല്‍ പോലും ജയിക്കാനായിട്ടില്ല. 

Update: 2018-07-15 02:33 GMT
Advertising

ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുന്‍തൂക്കം ഫ്രാന്‍സിന്. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ ക്രൊയേഷ്യക്ക് ഒരിക്കല്‍ പോലും ജയിക്കാനായിട്ടില്ല. ഫ്രാന്‍സും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വന്നത് ആകെ 5 തവണ. അതില്‍ മൂന്ന് വിജയം ഫ്രാന്‍സിനൊപ്പം. ആദ്യ പോരാട്ടം 1998ല്‍. ലോകകപ്പ് സെമിയില്‍. 2-1ന് ഫ്രാന്‍സ് ജയിച്ചു.

തൊട്ടടുത്ത വര്‍ഷം ‍ നടന്ന സൌഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളിന് ഫ്രാന്‍സിന്റെ ജയം. 2000ല്‍ 2-0നും. എന്നാല്‍ 2004 യൂറോകപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. 2011ലാണ് അവസാനമായി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. സൌഹൃദമത്സരത്തില്‍ ഗോള്‍ രഹിത സമനില. ക്രൊയേഷ്യക്കെതിരായ അപരാജിത റെക്കോഡ് ഫ്രാന്‍സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

എന്നാല്‍ രണ്ടും കല്‍പ്പിച്ചുളള പോരാട്ടത്തിനിറങ്ങുന്ന ക്രൊയേഷ്യക്ക് നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ ഫലമൊന്നും വിഷയമല്ല. മാത്രമല്ല, 98ലെ സെമി തോല്‍വിയുടെ കണക്കും അവര്‍ക്ക് തീര്‍ക്കാനുണ്ട്

Tags:    

Similar News