ഹാട്രിക് ജയമില്ല; ഗോകുലത്തിന് സമനിലക്കുരുക്ക്

ഗോകുലത്തിനായി അര്‍ജുന്‍ ജയരാജ് ഗോള്‍ നേടിയപ്പോള്‍ വില്ലിസ് പ്ലാസയായിരുന്നു ചര്‍ച്ചിലായി ഗോള്‍ കണ്ടെത്തിയത്. 

Update: 2018-11-30 14:18 GMT
Advertising

ഐ ലീഗില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് പന്ത് തട്ടാനിറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് സമനിലക്കുരുക്ക്. ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി(1-1) എന്ന നിലയില്‍ പിരിയുകയായിരുന്നു. ഗോകുലത്തിനായി അര്‍ജുന്‍ ജയരാജ് ഗോള്‍ നേടിയപ്പോള്‍ വില്ലിസ് പ്ലാസയായിരുന്നു ചര്‍ച്ചിലിനായി ഗോള്‍ കണ്ടെത്തിയത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ അഞ്ചാം മിനുറ്റില്‍ തന്നെ ഗോകുലം വലയില്‍ പന്ത് എത്തി. ഗോകുലം പ്രതിരോധനിരയിലെ വിടവില്‍ നിന്നാണ് പ്ലാസ ഗോള്‍ കണ്ടെത്തുന്നത്.

തിരിച്ചടിക്കാന്‍ ഗോകുലത്തിന് 36ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അര്‍ജുന്‍ ജയരാജാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്. ഇടതു ബോക്സിൽ നിന്ന് സബാഹിന്റെ പാസില്‍ നിന്ന് മുന്നേറിയ അർജുൻ, അഡ്വാൻസ് ചെയ്ത ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു സമനിലയോടെ ഗോകുലം ഒമ്പത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 16 പോയിന്റുള്ള ചെന്നൈ സിറ്റി ഒന്നാമതും 10 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

Tags:    

Similar News