ബ്രൂണോ ഫെര്‍ണാണ്ടസിന് വീണ്ടും റെഡ് കാര്‍ഡ്; വോള്‍വ്സിനോടും നാണംകെട്ട് യുണൈറ്റഡ്

വോള്‍വ്സിന്‍റെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്

Update: 2024-12-27 02:45 GMT
Advertising

ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഒരിക്കൽ കൂടി റെഡ് കാർഡ് കണ്ട പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ലീഗിലെ 17ാം സ്ഥാനക്കാരായ വോൾവ്‌സാണ് യുണൈറ്റഡിനെ തകർത്തത്. വോൾവ്‌സിനായി മതേയൂസ് കുൻഹയും ഹ്വാങ് ഹീ ചാനുമാണ് വലകുലുക്കിയത്.

മത്സരത്തിന്റെ 47ാം മിനിറ്റിൽ വോൾവ്‌സ് താരം സെമഡോയെ വീഴ്ത്തിയതിനാണ് ബ്രൂണോക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. ഇതോടെ പത്ത് പേരായി ചുരുങ്ങിയ യുണൈറ്റഡ് പിന്നീട് രണ്ട് ഗോൾ വഴങ്ങി കളി അടിയറവ് വക്കുകയായിരുന്നു. 50ാം മിനിറ്റിലാണ് കുൻഹയുടെ ഗോളെത്തിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സൗത്ത് കൊറിയൻ താരം ചാൻ ലക്ഷ്യം കണ്ടു.

സീസണിൽ ബ്രൂണോ വാങ്ങുന്ന മൂന്നാം റെഡ് കാർഡാണിത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും യുണൈറ്റഡ് ജയം എന്താണെന്നറിഞ്ഞിട്ടില്ല. സീസണിൽ വോൾവ്‌സിന്റെ നാലാം ജയമാണിത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News