വന്‍കിട അമേരിക്കന്‍ കന്പനികള്‍ സൌദി അറേബ്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു
ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് സൗദി മന്ത്രിസഭ അനുമതി നല്‍കിയതിന് ശേഷമാണ് അമീര്‍ മുഹമ്മദ്
നിരവധി വന്‍കിടി അമേരിക്കന്‍ കന്പനികള്‍ സൌദി അറേബ്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചകളാണ് കന്പനികളെ സൌദിയിലേക്ക് എത്തിക്കുന്നത്.
ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് സൗദി മന്ത്രിസഭ അനുമതി നല്‍കിയതിന് ശേഷമാണ് അമീര്‍ മുഹമ്മദ് അമേരിക്കയിലത്തെിയത്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഡൗ കെമിക്കല്‍സ്, 3 എം, സിക്സ് ഫ്ളാഗ് എന്നീ കമ്പനികളുടെ പ്രതിനിധികളുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. രാസ പദാര്‍ഥ നിര്‍മാണ മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയായ ഡൗ കെമിക്കല്‍സിനാണ് അമീര്‍ മുഹമ്മദ് സൗദിയില്‍ സംരംഭം തുടങ്ങാനുള്ള ആദ്യ അനുമതി പത്രം കൈമാറിയത്. ഇതിന് പുറമെ ആഗോള കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഭീമനായ മൈക്രോസോഫ്റ്റുമായി ധാരണ പത്രം ഒപ്പുവെച്ചു. സൗദി യുവാക്കള്‍ക്ക് ഐ.ടി രംഗത്ത് മികവ് നേടുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് മൈക്രോസോഫ്റ്റുമായി ധാരണയിലത്തെിയത്.
3000 കോടി ഡോളറിന്‍െറ വിറ്റു വരവുള്ള ബഹുരാഷ്ട്ര കമ്പനിയായ 3 എമ്മിനും സൗദിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. മിനസോട്ട മൈനിങ് ആന്‍റ് മാനുഫാക്ചറിങ് കമ്പനി എന്ന പേരിലാണ് 3 എം അറിയപ്പെട്ടിരുന്നത്. വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് അനുമതി പത്രം കൈമാറിയത്. ഇതേ ദിവസം തന്നെ ന്യൂയോര്‍ക്കില്‍ ആപ്പിള്‍ മേധാവി ടിം കുക്കുമായും അദ്ദേഹം ചര്‍ച്ച നടത്തി. സൗദിയില്‍ നിക്ഷേപമിറക്കുന്നതിന് കമ്പനി താല്‍പര്യം പ്രകടിപ്പിച്ചതായാണ് സൂചന. ഇതിന് പുറമെ ആഗോള അമ്യൂസ്മെന്‍റ് പാര്‍ക് ഭീമന്മാരായ സിക്സ് ഫ്ളാഗ് മേധാവികളും അമീര്‍ മുഹമ്മദുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അമേരിക്കന്‍ പര്യടനത്തിന് ശേഷം അദ്ദേഹം ഫ്രാന്‍സിലേക്ക് തിരിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫും ഫ്രാന്‍സിലേക്ക് ഒൗദ്യോഗിക സന്ദര്‍ശനത്തിനായി പോകുന്നുണ്ട്. ഉഭയ കക്ഷി ചര്‍ച്ചകളും നിക്ഷേപ സംഗമങ്ങളുമാണ് സന്ദര്‍ശനത്തിന്‍െറ മുഖ്യ അജണ്ട.