ശൈഖ് ഫഹദ് ജാബിര്‍ അല്‍ അലിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി തലവനായി നിയമിച്ചേക്കും

Update: 2016-12-23 13:38 GMT
Editor : Jaisy
ശൈഖ് ഫഹദ് ജാബിര്‍ അല്‍ അലിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി തലവനായി നിയമിച്ചേക്കും
Advertising

ഫവാസ് അല്‍ ഹസാവിയെ കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റാക്കിയേക്കുമെന്നും സൂചനയുണ്ട്

ശൈഖ് ഫഹദ് ജാബിര്‍ അല്‍ അലിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി തലവനായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫവാസ് അല്‍ ഹസാവിയെ കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് സ്പോർട്സ് യുവജന കാര്യ അതോറിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി , ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുടബോൾ അസോസിയേഷൻ എന്നീ രാജ്യാന്തര കായിക സമിതികളുടെ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര സംഘടനകളുടെ നേതൃതലത്തിൽ അഴിച്ചു പണി നടത്താൻ തീരുമാനിച്ചത് . ഒളിമ്പിക് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശൈഖ് ഫഹദ് ജാബിര്‍ അല്‍ അലി നിലവില്‍ കുവൈത്ത് ബോക്സിങ് ആന്‍ഡ് റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റാണ്. അല്‍ ഖാദിസിയ സ്പോര്‍ട്സ് ക്ലബിന്റെ മുൻ ചെയര്‍മാനും നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് ഫുട്ബാള്‍ ക്ലബ്ബിന്റെ ഉടമയുമാണ് കുവൈത് ഫുടബോൾ അസോസിയേഷൻ പ്രസിഡണ്ടായി നാമ നിർദേശം ചെയ്യപ്പെട്ട ഫവാസ് അല്‍ ഹസാവി

കുവൈത്ത് കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് ഖാലിദ് അല്‍ അബ്ദുല്ലയെയായിരുന്നു ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തേക്ക് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും തൊഴിൽ പരമായ അസൗകര്യങ്ങൾ പറഞ്ഞു അദ്ദേഹം പിന്മാറിയതിനെ തുടർന്നാണ് ഷെയ്ഖ് ഫഹദ് ജാബിർ അൽ അലിക്ക് നറുക്കു വീണത്. സ്പോർട്സ് യുവജന കാര്യ അതോറിറ്റി തയ്യാറാക്കിയ പട്ടികക്ക് അന്തിമ അംഗീകാരം നൽകേണ്ടത് മന്ത്രി സഭയാണ് . അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപവും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News