കുവൈത്ത് ഇടുക്കി അസോസിയേഷന്റെ പുതിയ കമ്മറ്റി നിലവില്‍ വന്നു

Update: 2017-01-21 09:32 GMT
Editor : Jaisy
കുവൈത്ത് ഇടുക്കി അസോസിയേഷന്റെ പുതിയ കമ്മറ്റി നിലവില്‍ വന്നു
Advertising

പുതിയ പ്രവർത്തന വര്‍ഷത്തില്‍ സഹോദരന് ഒരു വീട് കാരുണ്യനിധി' എന്നീ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു

Full View

കുവൈത്തിലെ ഇടുക്കി അസോസിയേഷനു പുതിയ കമ്മറ്റി നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . പുതിയ പ്രവർത്തന വര്‍ഷത്തില്‍ സഹോദരന് ഒരു വീട് കാരുണ്യനിധി' എന്നീ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

അച്ചടക്ക ലംഘനത്തിന്റെ പേരിൽ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ഇടുക്കി അസോസിയേഷന്റെ പേരും ലോഗോയും രജിസ്ട്രേഷന്‍ നമ്പറും ഉപയോഗിക്കുന്നത് അനധികൃതമായാണെന്നും ഇതിനെതിരെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് ജെറല്‍ ജോസ് പറഞ്ഞു . സംഘടനയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'ഓണനിലാവ്' എന്നപേരിൽ ഒക്ടോബര്‍ 14ന് ജലീബ് കോഓപറേറ്റിവ് കമ്യൂണിറ്റി ഹാളില്‍ നടക്കും. ഓണസദ്യയും കലാപരിപാടികളും ആഘോഷഭാഗമായി നടക്കും. പ്രസിഡന്റ് ജെറല്‍ ജോസ്, ജനറല്‍ സെക്രട്ടറി ജാക്സണ്‍ ചാക്കോ, വൈസ് പ്രസിഡന്റ് ടോം എടയോടി, ട്രഷറല്‍ ജോസ് തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News