കുവൈത്തില്‍ 2016ന്റെ ആദ്യ ഘട്ടത്തില്‍ യാത്രാനിരോധം ഏര്‍പ്പെടുത്തിയത്‌ 22616 പേര്‍ക്ക്

Update: 2017-01-29 22:25 GMT
Editor : admin | admin : admin
കുവൈത്തില്‍ 2016ന്റെ ആദ്യ ഘട്ടത്തില്‍ യാത്രാനിരോധം ഏര്‍പ്പെടുത്തിയത്‌ 22616 പേര്‍ക്ക്
Advertising

അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌ 23115 നിയമലംഘകര്‍ക്കെതിരെ

Full View

കുവൈത്തില്‍ 2016ന്റെ ആദ്യ ഘട്ടത്തില്‍ യാത്രാനിരോധം ഏര്‍പ്പെടുത്തിയത്‌ 22616 പേര്‍ക്കാണെന്ന്‌ റിപ്പോര്‍ട്ട്‌ . ഈ കാലഘട്ടത്തില്‍ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌ 23115 നിയമലംഘകര്‍ക്കെതിരെയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ ജനറല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രവാസികളെ അപേഷിച്ച്‌ സ്വദേശികളാണ്‌ അറസ്റ്റ്‌ ചെയ്യപ്പേടേണ്ടവരുടെ എണ്ണത്തില്‍ കൂടുതല്‍ .അഹമ്മദി, മുബാറക്‌ അല്‍ കബീര്‍, ജഹ്‌റ ഗവര്‍ണറേറ്റ്‌ എന്നിവടങ്ങളില്‍ താരതമ്യേന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്‌.

ഇവിടെ നിന്നുള്ളവര്‍ക്കെതിരെയാണ്‌ കൂടുതലായും അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. ഏകദേശം 8538 അറസ്റ്റ്‌ വാറണ്ടുകളാണ്‌ ഈ ഗവര്‍ണറേറ്ററുകളില്‍ നിന്നും പുറപ്പെടുവിച്ചിരിക്കുന്നത്‌. പ്രവാസി ജനസംഖ്യ കൂടുതലുള്ള ഹവല്ലിയില്‍ നിന്നും ഏകദേശം 7126 അറസ്റ്റ്‌ വാറണ്ടുകളാണ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

ഫര്‍വാനിയയില്‍ നിന്നും 5756 അറസ്റ്റ്‌ വാറണ്ടുകളും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന്‌ 1695 അറസ്റ്റ്‌ വാറണ്ടുകളും പുറപ്പെടുവിച്ചിരിക്കുന്നത്‌. സ്വദേശികളെ അപേക്ഷിച്ച്‌ പ്രവാസികള്‍ക്കാണ്‌ യാത്രാനിരോധം കൂടുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

പ്രവാസി ജനസംഖ്യ കൂടുതലുള്ള ഹവല്ലിയില്‍ 6843 യാത്രാനിരോധമാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഫര്‍വാനിയയില്‍ നിന്നും 5953പേര്‍ക്ക്‌ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്വദേശി ജനസംഖ്യ കൂടുതലുള്ള അഹ്മദി, ജഹ്‌റ എന്നിവിടങ്ങളില്‍ നിന്നും 3313, 3573 എന്നിങ്ങനെയാണ്‌ യഥാക്രമം യാത്രാനിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. കാപിറ്റല്‍ ഗവര്‍ണറേറ്റിലും മുബാറക്‌ അല്‍ കബീറിലും 2933 വീതം യാത്രനിരോധം ഏര്‍പ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News