റമദാനില്‍ അമിതവില ഈടാക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം

Update: 2017-02-20 07:23 GMT
Editor : admin
റമദാനില്‍ അമിതവില ഈടാക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം
Advertising

സാധനങ്ങൾ വിലകൂട്ടി വിൽക്കുന്ന വ്യാപരികൾക്കെതിരെ കർശന നടപടിയെടുക്കും.

Full View

റമദാനില്‍ അമിതവില ഈടാക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയതായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. സാധനങ്ങൾ വിലകൂട്ടി വിൽക്കുന്ന വ്യാപരികൾക്കെതിരെ കർശന നടപടിയെടുക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മുൻസിപ്പാലിറ്റിയുടെ പ്രത്യേക സ്ക്വാഡും രംഗത്തുണ്ട് . റമദാനിലെ വർദ്ധിച്ച ആവശ്യം മുതലെടുത്ത്‌ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ശമാലിയാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതുകൂടാതെ റമദാനില്‍ ചില പ്രത്യേക ഇനങ്ങൾക്ക് വിലകുറക്കണമെന്ന സർക്കാർ നിർദേശം അനുസരിക്കാത്തവർക്കെതിരെയും നടപടിയുണ്ടാകും. ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് പിടികൂടാന്‍ മന്ത്രാലയത്തിന് കീഴില്‍ ആറു ഗവര്‍ണറേറ്റുകളിലും പ്രത്യേക വിഭാഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കച്ചവടക്കാരാല്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്‍റില്‍ പരാതി നല്‍കാമെന്ന് ഖാലിദ് അല്‍ശമാലി പറഞ്ഞു.

അതിനിടെ റമദാനിന് മുന്നോടിയായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിപണിയില്‍ പരിശോധന ഊര്‍ജിതമാക്കി. ഭക്ഷ്യവസ്തുക്കള്‍ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത് ഹോള്‍സെയില്‍ മാര്‍ക്കറ്റിലും അറവുശാലകളിലും വ്യത്യസ്ത സംഘങ്ങൾ ആയാണ് പരിശോധന നടത്തുകയെന്നു മുൻസിപ്പാലിറ്റി ഇൻസ്പെക്ഷൻ ടീം മേധാവി താരിഖ് അല്‍ഖത്താന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News