ഖത്തറില്‍ നിന്ന് നാടുകളിലേക്ക് പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍
398 കോടി യു.എസ് ഡോളര്‍ ഇന്ത്യന്‍ പ്രവാസികള്‍ ഈ വര്‍ഷം മാത്രം അയച്ചു
ഖത്തറില്‍ നിന്ന് നാടുകളിലേക്ക് പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. 398 കോടി യു.എസ് ഡോളര്‍ ഇന്ത്യന്‍ പ്രവാസികള്‍ ഈ വര്‍ഷം മാത്രം അയച്ചു. അമേരിക്ക ആസ്ഥാനമായ പി.ഇ.ഡബ്ള്യു എന്ന ഗവേഷണ സ്ഥാപനമാണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുന്നതിലും മുന്‍പന്തിയിലാണെന്നാണ് യു എസ് ആസ്ഥാനമായ പി ഇ ഡബ്ല്യു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് . ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ പ്രവാസികള്‍ 398 കോടി യു.എസ് ഡോളര്‍ നാടുകളിലേക്ക് അയച്ചു.
തൊട്ടുപിന്നില്‍ നേപ്പാളികളാണ്. 202 കോടി യു.എസ് ഡോളറാണ് അവര്‍ അയച്ചത് .2015ല്‍ ഫിലിപ്പീന്‍സ് സ്വദേശികള്‍ നാട്ടിലേക്കയച്ചത് 116 കോടി യു.എസ് ഡോളറാണ്. ഈജിപ്ത് 105 കോടി , ബംഗ്ളാദേശ് 52 കോടി , ശ്രീലങ്ക 52 കോടി , പാകിസ്താന്‍ 42 കോടി , എന്നിങ്ങനെയാണ് മറ്റു രാജ്യക്കാര്‍ അയച്ച പണത്തിന്റെ തോത്.ലോകത്തെ വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2015 ല്‍ രണ്ടുശതമാനം കുറവുരേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം അയച്ച മൊത്ത പണം 582 ബില്യന്‍ യു.എസ് ഡോളറാണ്. എന്നാല്‍, 2014ല്‍ 592 ബില്യന്‍ ഡോളറായിരുന്നു പ്രവാസികള്‍ നാട്ടിലേക്കയച്ചത്.