സിബിഎസ്‍ഇ: യുഎഇയിലെ സ്കൂളുകള്ക്ക് മികച്ച വിജയം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ യുഎഇയിലെ സ്കൂളുകള്ക്ക് മികച്ച വിജയം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ യുഎഇയിലെ സ്കൂളുകള്ക്ക് മികച്ച വിജയം. പ്രമുഖ സ്കൂളുകളെല്ലാം 100 ശതമാനം വിജയം കരസ്ഥമാക്കി. കൂടുതല്‍ മാര്‍ക്ക് നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍.
യുഎഇയിലെ 31 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി 8000 വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ മേധാവിത്വം പുലര്‍ത്തി. സയന്‍സ് വിഭാഗത്തില്‍ 500ല്‍ 490 മാര്‍ക്ക് സ്വന്തമാക്കിയ ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ പങ്ക്തി രാജേഷ് ഷായാണ് യുഎഇയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ ഹര്‍ഷ് ഗോയല്‍ രണ്ടാം സ്ഥാനത്ത്. 97.2 ശതമാനം മാര്‍ക്ക് നേടിയ ഇന്ത്യന്‍ ഹൈസ്കൂള്‍ ദുബൈയിലെ അമീന സഹീര്‍ ആണ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഒന്നാമതെത്തിയത്. ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂളിലെ റഹ്മത്ത് അഫ്സാന രണ്ടാമതെത്തി. കൊമേഴ്സ് വിഭാഗത്തില്‍ ഷാര്‍ജ ഔവര്‍ ഓണ്‍ ഇന്ത്യന്‍ ഹൈസ്കൂളിലെ റുത്വി 96.8 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ റീഷം നെംഭവാനി രണ്ടാം സ്ഥാനം നേടി. അബൂദബി ഇന്ത്യന്‍ സ്കൂള്‍, ദുബൈ ഇന്ത്യന്‍ സ്കൂള്‍, ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍, ദുബൈയിലെയും ഷാര്‍ജയിലെയും ഔവര്‍ ഓണ്‍ ഇന്ത്യന്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് യുഎഇ തലത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയത്.