തുര്‍ക്കി പ്രസിഡന്റ് സൌദിയില്‍

Update: 2017-04-16 02:01 GMT
Editor : Sharafudheen TK | Alwyn : Sharafudheen TK
തുര്‍ക്കി പ്രസിഡന്റ് സൌദിയില്‍
Advertising

ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ രാഷ്ട്രീയ സുരക്ഷാ പ്രശ്നങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളുമയുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ സൌദിയിലെത്തി. സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ രാഷ്ട്രീയ സുരക്ഷാ പ്രശ്നങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റിയാദിലെത്തിയ ഉറുദുഗാന് കിങ് സല്‍മാന്‍ എയര്‍ബെയ്സില്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഊഷ്‍മള സ്വീകരണമാണ് നല്‍കിയത്. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം, പരസ്പര സഹകരണത്തിന്റെ മേഖലകൾ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ പുരോഗതി എന്നിവ ചർച്ച ചെയ്തു. കീരിടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫുമായി ഉറുദുഗാന്‍ പ്രത്യേക ചര്‍ച്ച നടത്തി. മിഡിലീസ്റ്റിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളിലെ ഇരു രാഷ്ട്രങ്ങളുടെയും നിലപാടുകൾ നേതാക്കള്‍ വിലയിരുത്തി. രാജ്യ സുരക്ഷ, ഭീകര വാദം, ഭീകരരുടെ സാമ്പത്തിക ഉറവിടം തടയൽ തുടങ്ങിയ മേഖലകളിലെ പരസ്പരം സഹകരണത്തിന്റെ സാധ്യതയും ചര്‍ച്ച ചെയ്തു. രണ്ടാം കീരിടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും ഉറുദുഗാന്‍ കൂടിക്കാഴ്ച നടത്തി. സൌദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉറുദുഗാന്‍ വ്യാഴാഴ്ച ഖത്തറിലേക്ക് തിരിക്കും.

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

Alwyn - Sharafudheen TK

contributor

Similar News