ഖത്തര്‍ സമ്മര്‍ഫെസ്റ്റിവലിന് ഇന്ന് തുടക്കം

Update: 2017-05-02 19:00 GMT
ഖത്തര്‍ സമ്മര്‍ഫെസ്റ്റിവലിന് ഇന്ന് തുടക്കം
Advertising

വെസ്റ്റ്‌ബേ യിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലൊരുക്കിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയാണ് സമ്മര്‍ഫെസ്റ്റിവലിന്റെ പ്രധാനവേദി

Full View

ഖത്തറില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വേനല്‍ ഉത്സവത്തിന് ഇന്ന് തുടക്കമാവും. വെസ്റ്റ്‌ബേ യിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലൊരുക്കിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയാണ് സമ്മര്‍ഫെസ്റ്റിവലിന്റെ പ്രധാനവേദി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചിലയിനങ്ങളില്‍ ഫീസ് പകുതിയോളമായി കുറച്ചിട്ടുണ്ട്. ‌‌

വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്‍രറി്ല്‍ 29000 ചതുരശ്രമീറ്ററിലൊരുക്കിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയിലാണ് വേനല്‍ ഉത്സവത്തിലെ പ്രധാന വിനോദ സംവിധാനങ്ങള്‍ ഒരുക്കയിരിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഗെയിം സെന്ററുകളും ഫാന്റസി പവലിയനുകളും ഇത്തവണയുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വീഡിയോ ഗെയിമുകളുമായി 70 ഓളം സ്റ്റാളുകള്‍ പ്രധാന വേദിയില്‍ കാണാം. ഖത്തര്‍ ടൂറിസം അതോറിട്ടി അധികൃതര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പരിപാടിയില്‍ വിനോദ കേന്ദ്രങ്ങളെ പരിചയപ്പെടുത്തി. എന്റര്‍ടൈന്റ്‌മെന്റ് സിറ്റിയില്‍ സൗജന്യ വിനോദങ്ങള്‍ക്കു പുറമെ പ്രത്യേക സാഹസിക വിനോദങ്ങള്‍ക്കായി ഫീസീടാക്കുന്നുമുണ്ട്. എന്നാല്‍ മുന്‍ വര്‍ഷത്തെക്കാള്‍ 50 ശതമാനം ഫീസിളവാണ് പലഗെയിമുകള്‍ക്കും അനുവദിക്കുന്നത്. 15 റിയാല്‍ടിക്കെടുത്താല്‍ മൂന്ന് ഗെയിമുകളില്‍ പങ്കാളികളാവാം 120 റിയാല്‍ ടിക്കെറ്റെടുക്കുന്നവര്‍ക്ക് മുഴുവന്‍ പവലിയനുകളിലും പ്രവേശനം അനുവദിക്കുമെന്നും സംഘടാകര്‍ പറഞ്ഞു.
വൈകിട്ട് 7 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച് രാത്രി 9 മണിക്ക് ദോഹ കോര്‍ണീഷില്‍ വര്‍ണ്ണാഭമായ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. പ്രധാന ഷോപ്പിംഗ് മാളുകളിലും പേള്‍ഖത്തര്‍ കതാറ കള്‍ച്ചറല്‍ വില്ലേജ് തുടങ്ങിയ ടൂറിസം പോയിന്റുകളിലും വിവിധ പരിപാടികള്‍ നടക്കും.

Tags:    

Similar News