കൊമേഴ്സ്യല്‍ ലൈസന്‍സുകള്‍ മേല്‍വാടകക്ക് നല്‍കുന്ന പ്രവണത ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ്

Update: 2017-05-02 15:13 GMT
Editor : Jaisy
കൊമേഴ്സ്യല്‍ ലൈസന്‍സുകള്‍ മേല്‍വാടകക്ക് നല്‍കുന്ന പ്രവണത ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ്
Advertising

മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലും മറ്റും സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതുൾപ്പടെ വിവിധ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായും GMRP മേധാവി അറിയിച്ചു

Full View

വിദേശികള്‍ക്ക് കൊമേഴ്സ്യല്‍ ലൈസന്‍സുകള്‍ മേല്‍വാടകക്ക് നല്‍കുന്ന പ്രവണത കുവൈത്തിന്റെ സാമ്പത്തിക അടിത്തറക്കു ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ് . ഗവൺമെന്റ് മാൻപവർ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അല്‍ മജ്ദലി ആണ് മുന്നറിയിപ്പ് നൽകിയത് . മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലും മറ്റും സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതുൾപ്പടെ വിവിധ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായും GMRP മേധാവി അറിയിച്ചു.

ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2014 പകുതി മുതല്‍ 2015 പകുതിവരെ കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ 18.1 ബില്യന്‍ ഡോളറാണ്സ്വ ന്തം നാടുകളിലേക്ക് അയച്ചത്. കുവൈത്തിന്റെ പ്രതിവർഷ എണ്ണ വരുമാനത്തിന്റെ 53 ശതമാനം വരുമിത്.

എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള പ്രത്യേക സാമ്പത്തിക സാഹചര്യവും ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മയും കണക്കിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്ന തുക ഇവിടത്തന്നെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ഫൗസി മജ്ദലി അഭിപ്രായപ്പെട്ടു. നല്ളൊരു വിഭാഗം സ്വദേശി ചെറുപ്പക്കാര്‍ ജോലിയില്ലാതിരിക്കുമ്പോള്‍ ഓരോ വർഷവും ഭീമമായ തുക വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നതു സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സ്വദേശി ചെറുപ്പക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിദേശികൾക്ക് വാണിജ്യ ലൈസൻസുകൾ മേൽ വാടകക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കുക. മൊബൈല്‍ ഫോണ്‍ വില്പന സർവീസ് വീഡിയോ ഫോട്ടോഗ്രഫി , വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് തുടങ്ങിയവയിൽ മേഖലകളില്‍ സ്വദേശിവത്കരണം വേഗത്തിലാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഈ സാഹചര്യം മറികടക്കുന്നതിനായി GMRP മുന്നോട്ടുവെക്കുന്നത്. നിലവില്‍ സ്വദേശി സ്പോണ്‍സര്‍മാരുടെ പേരിലുള്ള ലൈസന്‍സുകള്‍ ഉപയോഗിച്ചാണ് വിദേശികള്‍ വിവിധ സ്ഥാപനങ്ങൾ നടത്തുന്നത് .ഈ സംവിധാന നിർത്തലാക്കിയാൽ ചെറുകിട സംരഭകരായ ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് തിരിച്ചടിയാകും . പ്രവാസികൾക്കിടയിൽ വൻതോതിൽ തൊഴിൽ നഷ്ടത്തിനും അത് വഴിയൊരുക്കും

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News