സ്‍കൂള്‍ ബസുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സൌദിയുടെ കര്‍ശന നിര്‍ദേശം

Update: 2017-05-09 12:44 GMT
Editor : admin
സ്‍കൂള്‍ ബസുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സൌദിയുടെ കര്‍ശന നിര്‍ദേശം
Advertising

സ്കൂള്‍ ബസുകള്‍ക്ക് നിശ്ചയിച്ച സുരക്ഷ നിര്‍ദേശങ്ങള്‍ മുഴുവന്‍ സ്കൂളുകളും പാലിക്കണമെന്ന് സൌദി വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Full View

സ്കൂള്‍ ബസുകള്‍ക്ക് നിശ്ചയിച്ച സുരക്ഷ നിര്‍ദേശങ്ങള്‍ മുഴുവന്‍ സ്കൂളുകളും പാലിക്കണമെന്ന് സൌദി വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജിദ്ദ മേഖല വിദ്യാഭ്യാസ ഓഫീസ് മേഖലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു.

സ്കൂള്‍ ബസുകളില്‍ വെച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതാണ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ നിര്‍ബന്ധിപ്പിച്ചത്. അടുത്തിടെ സ്വകാര്യസ്കൂള്‍ ബസില്‍ ഒരു സ്വദേശി വിദ്യാര്‍ഥി ശ്വാസം മുട്ടി മരിച്ചിരുന്നു. ആറ് മാസം മുമ്പ് മറ്റൊരു സ്കൂള്‍ ബസിലും സമാന സംഭവമുണ്ടായിട്ടുണ്ട്. ഒരോ സ്കൂള്‍ ബസിലും നിരീക്ഷകന്‍ ഉണ്ടായിരിക്കണമന്നും ബസിനുള്ളില്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുകയും തിരിച്ചുകൊണ്ടുപോകുകയും ചെയ്ത ശേഷം വാഹനം നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലെത്തുന്നതിനു മുമ്പ് ബസിനുള്ളില്‍ ആരുമില്ലെന്ന് ഡ്രൈവര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. നിരീക്ഷകരായി നിയോഗിച്ചവര്‍ ബസുകള്‍ പരിശോധിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളെ കൊണ്ട്പോകുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നും നിര്‍ദേശങ്ങളിലുണ്ട്. സ്വകാര്യ സ്കൂളുകളാണെങ്കിലും കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്ര രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്കൂള്‍ അധികൃതര്‍ ബോധവത്കരണം നടത്തണം. ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കിയിരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News