ഗതാഗത നിയമലംഘനം: അബൂദബിയില്‍ ഇനി പിഴയില്‍ ഇളവില്ല

Update: 2017-05-13 01:26 GMT
Editor : admin
ഗതാഗത നിയമലംഘനം: അബൂദബിയില്‍ ഇനി പിഴയില്‍ ഇളവില്ല
Advertising

അബൂദബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നത് പൊലീസ് നിര്‍ത്തലാക്കുന്നു.

Full View

അബൂദബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നത് പൊലീസ് നിര്‍ത്തലാക്കുന്നു. രണ്ടുമാസത്തിനകം ഇളവ് ഇല്ലാതാകുമെന്ന് അബൂദബി പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമായിരുന്ന ഇളവാണ് ഇല്ലാതാകുന്നത്. നിലവില്‍ സിഗ്നല്‍ ലംഘനത്തിന് 600 ദിര്‍ഹം പിഴ ലഭിക്കുന്നവര്‍ 300 ദിര്‍ഹം അടച്ചാല്‍ മതി. മറ്റ് ഗതാഗത കുറ്റങ്ങള്‍ക്കും ഇത്തരത്തില്‍ പകുതി തുക പിഴ അടച്ചാല്‍ മതി. ഈ സൗകര്യം എടുത്തുകളയാനുള്ള ശിപാര്‍ശ അബൂദബി ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. വാഹനാപകടങ്ങള്‍ ഗണ്യമായ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ബ്രിഗേഡിയര്‍ എന്‍ജിനീയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2015ലെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വാഹനാപകട മരണങ്ങളില്‍ 42 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കുകയും പിഴ പൂര്‍ണമായി ഈടാക്കുകയും ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതോടൊപ്പം റോഡിന്റെ സാഹചര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വേഗതയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും തീരുമാനിച്ചു. 2030 ഓടെ വാഹനാപകട മരണങ്ങളില്ലാത്ത നഗരമായി അബൂദബിയെ മാറ്റുകയാണ് ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News