ദ്രാവക ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ അമേരിക്കയുമായി കുവൈത്ത് ധാരണ

Update: 2017-06-16 01:11 GMT
Editor : admin
ദ്രാവക ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ അമേരിക്കയുമായി കുവൈത്ത് ധാരണ
Advertising

ആദ്യമായാണ് കുവൈത്ത് അമേരിക്കയില്‍ നിന്ന് ദ്രാവകഗ്യാസ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുന്നത്.

അമേരിക്കയില്‍നിന്ന് ദ്രാവക ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കുവൈത്തും അമേരിക്കയും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് കുവൈത്ത് അമേരിക്കയില്‍ നിന്ന് ദ്രാവകഗ്യാസ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുന്നത്.

രാജ്യത്തെ വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് അമേരിക്കയില്‍നിന്ന് ലിക്വിഡ് ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് തീരുമാനിച്ചത്. കുവൈത്തിനും ദുബൈക്കും ആവശ്യമായ ഗ്യാസുമായത്തെിയ രണ്ട് കപ്പലുകള്‍ ഇരുരാജ്യങ്ങളിലെയും തുറമുഖങ്ങളിലത്തെിയതായി റിപ്പോര്‍ട്ടുണ്ട്. 2012 മുതല്‍ രാജ്യത്തേക്കുള്ള ദ്രവ ഗ്യാസ് ഇറക്കുമതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2012ല്‍ ഒരു മില്യന്‍ ടണ്‍ ദ്രവ ഗ്യാസാണ് രാജ്യം ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമത് മൂന്ന് മില്യന്‍ ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ജന്‍റീന, ചിലി, ബ്രസീല്‍, ഇന്ത്യ, പോര്‍ച്ചുഗല്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് അമേരിക്ക ദ്രവ ഗ്യാസ് കയറ്റുമതി ചെയ്തിരുന്നു.

യു.എ.ഇയിലെ 44 തസ്ഹീല്‍ സേവന കേന്ദ്രങ്ങളിലെ തസ്തികകളില്‍ ആയിരത്തോളം സ്വദേശികളെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രമുഖ കമ്പനികളിലെ ഇത്തരം തസ്തികകളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ യു.എ.ഇ പൗരന്മാരുടെ പട്ടിക നല്‍കാന്‍ തയാറാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 375 പ്രമുഖ കമ്പനികള്‍ക്ക് ആയിരത്തിലധികം ജീവനക്കാരെ നിയമിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയ വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News