ഡ്രൈവര്‍മാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വാഹനാപകടത്തിന് കാരണമാകുന്നത് ഒഴിവാക്കാന്‍ നടപടി

Update: 2017-06-16 06:09 GMT
Editor : Jaisy
ഡ്രൈവര്‍മാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വാഹനാപകടത്തിന് കാരണമാകുന്നത് ഒഴിവാക്കാന്‍ നടപടി
Advertising

ഡ്രൈവിങ് ലൈസന്‍സിന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആശുപത്രികള്‍ ഡ്രൈവറുടെ രോഗ വിവരങ്ങള്‍ ഓൺലൈന്‍ സംവിധാനത്തില്‍ കൂടി രേഖപ്പെടുത്താന്‍ ആര്‍ടിഎ നിര്‍ദേശം നല്‍കി.

Full View

ഡ്രൈവര്‍മാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വാഹനാപകടത്തിന് കാരണമാകുന്നത് ഒഴിവാക്കാന്‍ ദുബൈയില്‍ നടപടി തുടങ്ങി. ഡ്രൈവിങ് ലൈസന്‍സിന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആശുപത്രികള്‍ ഡ്രൈവറുടെ രോഗ വിവരങ്ങള്‍ ഓൺലൈന്‍ സംവിധാനത്തില്‍ കൂടി രേഖപ്പെടുത്താന്‍ ആര്‍ടിഎ നിര്‍ദേശം നല്‍കി.

ഡ്രൈവിങ് ലൈസന്‍സിനായി ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്ന അംഗീകൃത ആശുപത്രികള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖപ്പെടുത്താനാണ് ആര്‍ടിഎയുടെ നിര്‍ദേശം. ഹെവി ട്രക്കുകള്‍, ബസുകള്‍, ടാക്സികള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നേടാനും പുതുക്കാനും ഈ രോഗവിവരങ്ങള്‍ ബാധകമായിരിക്കും.

അപേക്ഷകന്‍ എത്ര നാള്‍ ചികിത്സ തേടിയെന്നും എന്ത് രോഗത്തിനാണെന്നും ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിണം. ചിലതരം രോഗങ്ങള്‍ കണ്ടെത്തുന്നവരെ ചികിത്സക്ക് ശേഷം വീണ്ടും പരിശോധനക്ക് വിധേയമാകണം. രോഗത്തില്‍ നിന്ന് മുക്തനായെന്ന് ഉറപ്പായാല്‍ മാത്രമേ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. സാധാരണ പരിശോധനയില്‍ പ്രമേഹം, രക്തസമ്മര്‍ദം, കാഴ്ചയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.14 ലക്ഷം ഡ്രൈവര്‍മാരെയാണ് ദുബൈയില്‍ പരിശോധനക്ക് വിധേയമാക്കിയത്. വിവിധ രോഗങ്ങളുണ്ടെന്ന് കണ്ടത്തെിയ 1400 പേരുടെ ലൈസന്‍സ് റദ്ദാക്കിയെന്നും ആര്‍ടിഎ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News