സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്ന്‌ പിടി കുഞ്ഞുമുഹമ്മദ്

Update: 2017-06-17 22:19 GMT
Editor : Jaisy
സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്ന്‌ പിടി കുഞ്ഞുമുഹമ്മദ്
Advertising

കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റി ഇൻഡ്യൻ പാർലമെന്റ്‌ പുതിയ കുടിയേറ്റ നിയമം പാസ്സാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Full View

പ്രവാസികൾക്ക്‌ സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്ന്‌ മുന്‍ എം എല്‍ എയും സിനിമാ സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ്‌ ദോഹയില്‍ പറഞ്ഞു. കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റി ഇൻഡ്യൻ പാർലമെന്റ്‌ പുതിയ കുടിയേറ്റ നിയമം പാസ്സാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു . സംസ്കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് പ്രവാസം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കുടിയേറ്റനിയമം സമഗ്രമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ പിടി കുഞ്ഞുമുഹമ്മദ് നിലവിലെ പ്രാവാസി ക്ഷേമനിധി നിയമം പൊളിച്ചെഴുതണമെന്നും ആവശ്യപ്പെട്ടു . മറ്റ്‌ ക്ഷേമനിധികൾക്ക്‌ പ്രായപരിധി ഇല്ലാത്തപ്പോൾ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിന്‌ പ്രായപരിധി വെച്ചിട്ടുണ്ട്‌. ഈ ആവശ്യങ്ങൾ പ്രവാസി സംഘടനകൾ കേരള - കേന്ദ്ര സർക്കാരിന്‌ മുന്നിൽ സമർപ്പിക്കണം. കേരള പ്രവാസി സംഘം ഇതടക്കം, പ്രവാസികളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ സർക്കാരിന്‌ മുന്നിൽ സമർപ്പിച്ചിട്ടുണ്ട്‌. പ്രവാസികൾ കൂടുതൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രവാസം കേരളത്തിലെ ദളിത്‌ മേഖലയിൽ പകർന്ന നേട്ടങ്ങളെക്കുറിച്ച്‌ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും പി.ടി പറഞ്ഞു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രഭാഷണ പരമ്പരയിൽ സംസ്കൃതി പ്രസിഡന്റ്‌ എ.കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, വൈസ്‌ പ്രസിഡന്റ്‌ എം.ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News