ദുബൈയില്‍ വാഹനാപകടങ്ങള്‍ നടന്നാല്‍ പെട്രോള്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാം

Update: 2017-06-21 22:50 GMT
Editor : Jaisy
ദുബൈയില്‍ വാഹനാപകടങ്ങള്‍ നടന്നാല്‍ പെട്രോള്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാം
Advertising

പെട്രോള്‍ സ്റ്റേഷനുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ദുബൈ പൊലീസ് തീരുമാനിച്ചു

Full View

ദുബൈയില്‍ ചെറിയ വാഹനാപകടങ്ങള്‍ നടന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി പൊലീസ് സ്റ്റേഷന്‍ തേടി അലയേണ്ട. പെട്രോള്‍ സ്റ്റേഷനുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ദുബൈ പൊലീസ് തീരുമാനിച്ചു. മൂന്ന് ഇനോക്ക് പെട്രോള്‍ സ്റ്റേഷനുകളിലാണ് ആദ്യമായി ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

യുഎഇയില്‍ ചെറിയ വാഹനാപകടമായാലും വാഹനത്തിന്റെ അറ്റകുറ്റ പണിക്കും ഇന്‍ഷൂറന്‍സിനും പൊലീസിന്റെ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെയാണ് ഇനോക് ജീവനക്കാര്‍ ചെറു വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇനോകിന്റെ 15 ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറക്കാന്‍ പുതിയ സംവിധാനം ഉപകരിക്കും.

മൂന്ന് ഇനോക് പെട്രോള്‍ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുക. ട്രിപ്പോളി സ്ട്രീറ്റിലെ അല്‍ വാസന്‍ സ്റ്റേഷന്‍, മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അബൂദബി ദിശയിലെ അല്‍ യമാമ സ്റ്റേഷന്‍, ഷാര്‍ജ ദിശയിലെ ബൈപ്പാസ് റോഡ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈസംവിധാനം വരിക. ദിവസം 250 ലധികം ചെറു അപകടം നടക്കുന്ന മേഖലയാണിത്. ജീവനക്കാര്‍ക്ക് മൂന്ന് മാസം നീളുന്ന പരിശീലനം നല്‍കും. ആപ്പിലൂടെ മൂന്നു മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കാം. സ്റ്റേഷനിലെ തിരക്ക് മൂലം ഇതിന് അരമണിക്കൂറെങ്കിലും സമയമെടുക്കും. അപകടം സംബന്ധിച്ച വിവരങ്ങളും വാഹനത്തിന്റെ ചിത്രവും ആപ്പിലൂടെ സമര്‍പ്പിച്ചാല്‍ ആക്സിഡന്‍റ് റിപ്പോര്‍ട്ട് മിനിറ്റുകള്‍ക്കകം ഇമെയിലായും എസ്.എം.എസ് ആയും മൊബൈലിലെത്തും. പരീക്ഷണ ഘട്ടം വിജയമാണെന്ന് കണ്ടാല്‍ കൂടുതല്‍ പെട്രോള്‍ സ്റ്റേഷനുകളിലേക്ക് സൗകര്യം കൊണ്ടുവരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News