ബഹ്റൈനില്‍ അംബേദ്കര്‍ ജന്മശതാബ്ദിയാഘോഷം നടത്തി
അംബേദ്കര്‍ ഇന്നൊവേറ്റീവ് മൂവ്‌മെന്റ് എന്ന കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളും നടന്നു.
ബഹ്റൈനില്‍ അംബേദ്കര്‍ ജന്മശതാബ്ദിയാഘോഷം നടന്നു. അംബേദ്കര്‍ ഇന്നൊവേറ്റീവ് മൂവ്‌മെന്റ് എന്ന കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളും നടന്നു. ഡോ. ബാബാ സാഹിബ് അംബേദ്കറുടെ നൂറ്റി ഇരുപത്തഞ്ചാം ജന്മദിന വാര്‍ഷികം അംബേദ്കര്‍ ഇന്നൊവേറ്റീവ് മൂവെമെന്റ് എന്ന കൂട്ടായ്മയുടെ കീഴിലാണ് നടന്നത്. ഗംഗാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് അനില്‍ വേങ്കോട് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ സെക്രട്ടറി ടി.ആര്‍ രാജേഷ് അംബേദ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ഫാഷിസത്തിന്റെ ഉറവിടം കണ്ടെത്തിയ മഹാനായിരുന്നു ഡോ.ബി.ആര്‍ അംബേദ്കറെന്നും ഇന്ത്യന്‍ കാലാവസ്ഥയില്‍ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് ഏറ്റവും വലിയ ബദല്‍ അംബേദ്കര്‍ ചിന്തകളാണെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍ ചേരമന്‍ ചടങ്ങില്‍ സംഘടനയുടെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. അംബേദ്കറിന്റെ ജീവിതവും ചിന്തകളും ചര്‍ച്ച ചെയ്യപ്പെട്ടതോടൊപ്പം ഫാഷിസത്തെ പ്രതിരോധിക്കുന്നതിന്റെ വഴികളും ചര്‍ച്ച ചെയ്യപ്പെട്ടു. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ മിഷന്‍ പ്രതിനിധി ശൈലേഷ്, സുധീഷ് രാഘവന്‍, എ.വി ഷെറിന്‍ , ഷരീഫ് കായണ്ണ, ഇസ്മായില്‍ പയ്യോളി, സിനുകക്കട്ടില്‍, പ്രകാശ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. പ്രകാശ് ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. ജോജു മോന്‍ സ്വാഗതവും എസ്.പി ജയന്‍ നന്ദിയും പറഞ്ഞു.