അബൂദബി സ്കൂള്‍ ബസില്‍നിന്ന് സ്വദേശി വിദ്യാര്‍ഥിനി വീണുമരിച്ച കേസില്‍ നാലുപേര്‍ക്ക് ഒരു വര്‍ഷം തടവ്

Update: 2017-06-30 10:08 GMT
Editor : admin
അബൂദബി സ്കൂള്‍ ബസില്‍നിന്ന് സ്വദേശി വിദ്യാര്‍ഥിനി വീണുമരിച്ച കേസില്‍ നാലുപേര്‍ക്ക് ഒരു വര്‍ഷം തടവ്
Advertising

വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നാല് പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. എന്നാല്‍, നഷ്ടപരിഹാര തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.

Full View

കഴിഞ്ഞ വര്‍ഷം അബൂദബി സ്കൂള്‍ ബസില്‍നിന്ന് സ്വദേശി വിദ്യാര്‍ഥിനി വീണുമരിച്ച കേസില്‍ ബസിന്‍റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള നാലുപേര്‍ക്ക് ഒരു വര്‍ഷം തടവ്. വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നാല് പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. എന്നാല്‍, നഷ്ടപരിഹാര തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബൂദബി പബ്ളിക് പ്രോസിക്യൂഷന്‍ കേസ് പുനരുജ്ജീവിപ്പിച്ചതിനെ തുടര്‍ന്നാണ് നാലുപേരെ ശിക്ഷിച്ചത്. നേരത്തെ നടന്ന വാദം കേള്‍ക്കലില്‍ കുറ്റക്കാരനെന്ന് വിധിച്ച് രാജ്യത്തുനിന്ന് കയറ്റി അയക്കപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയല്ളെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‍മെന്‍റ് അറിയിച്ചു. കൊടുംവളവില്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസിന്‍െറ പിന്നിലെ എമര്‍ജന്‍സി വാതിലേക്ക് വിദ്യാര്‍ഥിനി ചായുകയായിരുന്നു. വീഴാതിരിക്കാന്‍ വാതില്‍പ്പിടിയില്‍ പിടിച്ചതോടെ വാതില്‍ തുറന്ന് റോഡില്‍ വീണു.

ആദ്യ വിചാരണയില്‍ ഡ്രൈവറുടെ അലംഭാവമാണ് വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയാക്കിയതെന്ന് വിധി പ്രസ്താവിക്കുകയും അയാളെ രാജ്യത്തുനിന്ന് കയറ്റിയയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പത്ത് വര്‍ഷമായി സ്കൂള്‍ ഉപയോഗിച്ചുവന്ന ബസിന്‍റെ ഡോര്‍ അലാറം പ്രവര്‍ത്തിച്ചിരുന്നില്ളെന്ന വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് കേസ് വീണ്ടും പരിഗണിക്കാനിടയാക്കിയത്. അലാറം ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വാതില്‍ തുറക്കുന്നതിന് മുമ്പു തന്നെ ഡ്രൈവര്‍ക്ക് അറിയാന്‍ സാധിക്കുമായിരുന്നു. വിദ്യാര്‍ഥിനി പഠിച്ച സ്കൂളിന്‍റെ പേരും സംഭവത്തിലുള്‍പ്പെട്ടവരുടെ പേരും കോടതി രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News