ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യ സംരക്ഷണ സന്ദേശവുമായി സുനില്‍ ഗവാസ്‌ക്കര്‍
പ്രമേഹത്തിനെതിരെ നടത്തുന്ന ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ദുബൈയിലെ മെയ്‌ഡോര്‍ ദുബൈയിലെത്തിയത്...
ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ ദുബൈയിലെത്തി. പ്രമേഹത്തിനെതിരെ നടത്തുന്ന ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ദുബൈയിലെ മെയ്‌ഡോര്‍ ആശുപത്രിയിലെത്തിയത്.
അറുപത്തിയാറാം വയസിലും യൗവനത്തിന്റെ പ്രസരിപ്പുമായാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ആശുപത്രിയിലേക്ക് കടന്നുവന്നത്. ആരാധകരും ഹോസ്പ്പിറ്റല്‍ ജീവനക്കാരും ആവേശത്തോടെ ഗവാസ്‌കറെ വരവേറ്റു. ആരോഗ്യസംരക്ഷണത്തിന് നല്‍കുന്ന പ്രഥമ പരിഗണനയാണ് തന്റെ പ്രസരിപ്പിന്റെ രഹസ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബീറ്റ് ഡയബറ്റിസ് എന്ന സന്ദേശവുമായി മെഡ്‌യോര്‍ ഹോസ്പ്പിറ്റല്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയ്ക്ക് അദേഹം പിന്തുണ അറിയിച്ചു. പ്രമേഹത്തിലേക്ക് നയിക്കുന്ന ജീവിത രീതികളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദേശിച്ചു.
പ്രമേഹ പ്രതിരോധ സേന്ദേശം നല്‍കുന്ന പ്ലേ കാര്‍ഡില്‍ ഗവാസ്‌ക്കര്‍ ഒപ്പിട്ടു. വിപിഎസ് ഗ്രൂപ്പിന്റെ ദുബായ് വടക്കന്‍ മേഖല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാറിന്, അദ്ദേഹം പ്‌ളേ കാര്‍ഡ് കൈമാറി.