ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് അധിക ഫീസ് ഈടാക്കിയാല്‍ പിഴ
ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ്. ഇതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി
അബൂദബി എമിറേറ്റില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് അധിക ഫീസ് ഈടാക്കിയാല്‍, ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ്. ഇതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അബൂദബി എമിറേറ്റില്‍ സാധനങ്ങള്‍ വാങ്ങാനും മറ്റ്സേവനങ്ങള്‍ക്കുംക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്ന് അധിക ഫീസ് ഈടാക്കിയാല്‍ പിടി വീഴുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റിലെ വ്യാപാരികള്‍ക്കെല്ലാം സര്‍ക്കുലര്‍ അയച്ചതായും വകുപ്പ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വാണിജ്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഉപഭോക്താക്കളില്‍ നിന്ന്അധിക ഫീസ് ഈടാക്കാന്‍ പാടില്ല. ഉപഭോക്തൃ സംരക്ഷണ പരമോന്നത കമ്മിറ്റി അടുത്തിടെ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രമേയത്തെ ബലപ്പെടുത്തുന്നതാണ് സാമ്പത്തിക വികസന വകുപ്പ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍.
നിയമലംഘനം കണ്ടുപിടിക്കാന്‍ സാമ്പത്തിക മന്ത്രാലയത്തിന്റെയും സാമ്പത്തിക വികസന വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. സേവനങ്ങള്‍, പണവിനിമയം, ചരക്കുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, വിമാനയാത്ര തുടങ്ങിയ മേഖലകളിലൊന്നും അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമുണ്ട്. ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ ടോള്‍ഫ്രീ നമ്പറായ 800555ല്‍ അറിയിക്കാം. നേരത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് രണ്ട് മുതല്‍ അഞ്ച് ദിര്‍ഹം വരെയാണ് അധിക ഫീസ് ഈടാക്കിയിരുന്നത്.