സൌദിയില്‍ ഗതാഗത മേഖലയിലും സ്വദേശിവല്‍ക്കരണം വരുന്നു

Update: 2017-08-15 15:08 GMT
Editor : admin
സൌദിയില്‍ ഗതാഗത മേഖലയിലും സ്വദേശിവല്‍ക്കരണം വരുന്നു
Advertising

ടാക്സി ഡ്രൈവര്‍ വിസ അനുവദിക്കുന്നത് സമ്പൂര്‍ണ്ണമായി നിര്‍ത്തി വെച്ചതായും തൊഴില്‍ വകുപ്പ്

Full View

സൌദിയിലെ ഗതാഗത മേഖലയിലും സ്വദേശിവല്‍ക്കരണം കൊണ്ടുവരും. ഇതു സംബന്ധിച്ച് തൊഴില്‍, ഗതാഗത വകുപ്പുകള്‍ ധാരണയിലെത്തി. ടാക്സി ഡ്രൈവര്‍ വിസ അനുവദിക്കുന്നത് സമ്പൂര്‍ണ്ണമായി നിര്‍ത്തി വെച്ചതായും തൊഴില്‍ വകുപ്പ് അറിയിച്ചു.

ഗതാഗത മേഖലയിലെ തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായി ഈ മേഖലയിലെ തൊഴിലുകളെ വിവിധ ഗണങ്ങളില്‍ ഉള്‍പ്പെടുത്തി വേര്‍തിരിക്കും. ആഭ്യന്തര ഗതാഗതം, അന്താരാഷ്ട്ര ഗതാഗതം, ആഭ്യന്തര ചരക്ക് നീക്കം, അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി വിവിധ വിഭാഗങ്ങളായാണ് തിരിക്കുക. പൊതു ടാക്സി ഡ്രൈവര്‍ വിഭാഗത്തിലേക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ വിസ നിയന്ത്രണം നിലവിലുണ്ടെങ്കിലും ഇനിമുതല്‍ ഈ വിഭാഗത്തിലേക്ക് വിസ അനുവദിക്കരുതെന്നും ഇരു മന്ത്രാലയങ്ങളും കരാര്‍ ഒപ്പിട്ടു.

ടാക്സി വിഭാഗവുമായി ബന്ധപ്പെട്ട തൊഴില്‍ വിപണിയുടെ സാധ്യതാ പഠനം തൊഴില്‍ മന്ത്രാലയ നടത്തും. നിലവില്‍ ടാക്സി സ്ഥാപനം നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും മറ്റുമുള്ള അപേക്ഷകള്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കും. ആഭ്യന്തര ബസ് സര്‍വീസുകളിലെയും ചരക്ക് സര്‍വീസുകളിലെയും തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് നിയമങ്ങളും മറ്റും ഗതാഗത മന്ത്രാലയം പരിഷ്ക്കരിക്കും. ടാക്സി മേഖലയില്‍ നിതാഖാത് പദ്ധതി പരിഷ്ക്കരിച്ച് പുതിയ നിയമം കൊണ്ടു വരാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ടാക്സി വിഭാഗം ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ വരും. അതോടൊപ്പം നഗരങ്ങള്‍ക്കിടയിലും സൗദിക്ക് പുറത്തേക്കും സര്‍വീസ് നടത്തുന്ന ബസ്സുകളിലും ചരക്ക് വാഹനങ്ങളിലും ജോലിചെയ്യുന്നതിന് രണ്ട് വീതം ഡ്രൈവര്‍ വിസകള്‍ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News