അസാധുനോട്ടുകള്‍: പ്രവാസികള്‍ വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കണം

Update: 2017-08-30 21:32 GMT
അസാധുനോട്ടുകള്‍: പ്രവാസികള്‍ വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കണം
Advertising

നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുവാദമുള്ളത്.

പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ പ്രവാസികള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ പുതിയ മാനദണ്ഡവുമായി ആര്‍ബിഐ. ഇന്ത്യയിലെത്തുമ്പോള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകള്‍ കാണിക്കണം. നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലടക്കുമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പുവയ്ക്കണം എന്നും റിസര്‍വ്വ് ബാങ്ക് ഇറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുവാദമുള്ളത്. ഇന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് കാലാവധി. ആര്‍ബിഐ യുടെ മുബൈ, ഡല്‍ഹി, ചെന്നൈ കൊല്‍ക്കത്ത, നാഗ്പൂര്‍ കേന്ദ്രങ്ങളില്‍ മാത്രമേ ഈ സൌകര്യം ലഭ്യമാവുകയുള്ളൂ.

Tags:    

Similar News