ലഹരി ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് ലഹരി മുക്തിക്കുള്ള സംവിധാനം ഒരുക്കുമെന്ന് ഷാര്‍ജ പോലീസ്
2015 വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ മയക്കുമരുന്ന കേസുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സഅരി ആല്‍ ശംസി പറഞ്ഞു
ലഹരി ഉപയോഗിക്കുന്ന കൌമാരക്കാരെ കുറിച്ച് ബന്ധുക്കള്‍ വിവരം കൈമാറിയാല്‍ ലഹരിമുക്തിക്കുള്ള സംവിധാനം ഒരുക്കുമെന്ന് ഷാര്‍ജ പോലീസ്. ഇത്തരം കേസുകളില്‍ നിയമയമനടപടി ഉണ്ടാവില്ലെന്നും ഷാര്‍ജ പോലീസ് അറിയിച്ചു. ഷാര്‍ജയില്‍ ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്.
2015 വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ മയക്കുമരുന്ന കേസുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സഅരി ആല്‍ ശംസി പറഞ്ഞു. 453 ലഹരിമരുന്ന് കേസുകളാണ് 2015 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 643 ആയി ഉയര്‍ന്നു. ലഹരിവിപത്ത് തടയാന്‍ സ്കൂളുകളും സര്‍വകലാശാലകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം ശക്തമാക്കും. വീട്ടിലെ കൗമാരക്കാര്‍ ലഹര ഉപയോഗിക്കുന്ന വിവരം ബന്ധുക്കള്‍ പൊലീസിന് കൈമാറിയാല്‍ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത വിധം പൊലീസ് കേസ് കൈകാര്യം ചെയ്യും. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുന്ന നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കും. കുറ്റകൃത്യങ്ങളില്‍ പൊതുവെ 9.77 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
15114 ക്രിമിനല്‍ കേസുകള്‍ എന്നത് കഴിഞ്ഞവര്‍ഷം 13638 കേസായി കുറഞ്ഞു. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം 17.6 ശതമാനം കുറഞ്ഞു. 159 പേര്‍ 2015 ല്‍ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 131 പേരായിരുന്നു. ഷാര്‍ജ നഗരത്തില്‍ 500 പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു. നിരീക്ഷണ സംവിധാനമുള്ള പത്ത് പുതിയ പട്രോളിങ് വാഹനങ്ങളും നിരത്തിലിറക്കും.